ദമ്മാം: കടുത്ത വേനലെത്തുേമ്പാൾ ജലദൗർലഭ്യം അനുഭവിക്കുന്ന മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സഹായവുമായി ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി. 16 മണ്ഡലങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വേങ്ങരയില്‍ നിർവഹിച്ചു.
വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും ഈ കാലത്ത് മനുഷ്യസ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും രാഷ്ട്രീയമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും അത് സമൂഹത്തിന് പകർന്നു നൽകുന്നതില് മുസ്ലിം ലീഗും പോഷക സംഘടനയായ കെ.എം.സി.സിയും വിജയിച്ചതായും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ കുടിവെള്ള പദ്ധതി മാതൃകാപരമാണെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളെ മുൻനിർത്തി സൗജന്യ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം, കിണർ നിർമാണം, കുഴൽ കിണർ പൂർത്തീകരണം, ശോചനീയാവസ്ഥയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണം, പമ്പ്സെറ്റ് വിതരണം, പൈപ്പ്ലൈൻ പുനരുദ്ധാരണം, പൈപ്പ്ലൈൻ പൂർത്തീകരണം, ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സി.എച്ച് സെൻററുകൾ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററുകൾ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, വിവിധ ആതുരാലയങ്ങൾ, ജന സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാട്ടർ കൂളറുകളുടെ പൂർത്തീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായി നടക്കും.
ജില്ല കെ.എം.സി.സി സെക്രട്ടറി ഇഖ്ബാൽ ആനമങ്ങാടിന് പെരിന്തൽമണ്ണ മണ്ഡലത്തിനുള്ള വിഹിതം കൈമാറിയാണ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡൻറ് കെ.പി. ഹുസൈന് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളായ എ.പി. ഇബ്രാഹീം മുഹമ്മദ്, ഖാദര്‍ ചെങ്കള തുടങ്ങിയവരും ടി.പി.എം. ബഷീർ, എ.പി. ഉണ്ണികൃഷ്ണന്, എ.എം. കുട്ടി മൗലവി, പി.കെ. അസ്ലു, ആലിക്കുട്ടി ഒളവട്ടൂര്‍, സലീമ ടീച്ചര്‍, ഹസീന ഫസല്‍, റവാസ് ആട്ടീരി, ശംസു പുള്ളാട്ട്, ബഷീര്‍ മൂന്നിയൂര്‍, ഹഖ് തിരൂരങ്ങാടി, വി.പി. മുസ്തഫ, മഹ്മൂദ് പൂക്കാട് എന്നിവരും സംസാരിച്ചു. പി.ടി. റസാഖ്, മുഹമ്മദ് കുട്ടി തിരൂർ, മായിൻ ഹാജി, സമദ് വേങ്ങര, സകരിയ്യ കക്കാടം പുറം, മനാഫ് പി.പി. താനൂർ, പൂക്കോയ തങ്ങൾ തിരൂർ, റിയാസ് മമ്പാട്, മുഹമ്മദ് അലി നിലമ്പൂർ, അഷ്റഫ് തിരൂരങ്ങാടി, സലാം താനാളൂർ, അലവി മഞ്ചേരി, മുഷ്താഖ് കൂട്ടിലങ്ങാടി, നൗഫൽ കോഴിച്ചെന എന്നീ നേതാക്കൾ വിവിധ മണ്ഡലങ്ങൾക്കുള്ള ഫണ്ട് കൈമാറി. നാജിം ഇഖ്ബാൽ ഖിറാഅത്ത് നിർവഹിച്ചു. ജില്ല കെ.എം.സി.സി ട്രഷറർ ജൗഹർ കുനിയിൽ സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് അലി കോട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.