മദീന: റമദാന്റെ ആദ്യ 20 ദിവസങ്ങളിൽ പ്രവാചക നഗരിയിലെത്തിയത് രണ്ട് കോടിയിലധികം തീർഥാടകർ. ഇരുഹറം ജനറൽ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവിട്ടത്. റമദാൻ 20 വരെ മൊത്തം 19,899,991 വിശ്വാസികൾ മസ്ജിദുന്നബവിയിലെത്തി. 1,643,288 ആളുകൾ പ്രവാചകന്റെ ഖബറിടം സന്ദർശിച്ചു. ‘റൗദ’യിൽ 655,277 പേരാണ് ഈ കാലയളവിൽ സന്ദർശനം നടത്തിയത്. ഹറമിലെത്തുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഈ കാലത്ത് 50,820 വയോധികർക്ക് പ്രത്യേകം സേവനം നൽകി.
2,56,804 ആളുകൾക്ക് മാർഗനിർദേശം നൽകുന്ന സേവനം, 1,44,382 സന്ദർശകർക്ക് ആശയവിനിമയ ചാനൽ വിനിയോഗം, 310,161 പേർക്ക് വിവർത്തന സഹായം എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകിയത്. മസ്ജിദുന്നബവിയോടനുബന്ധിച്ചുള്ള എക്സിബിഷനിലും ലൈബ്രറിയിലും 46,877 പേർ സന്ദർശിച്ചു. 1,85,544 പേർ ഗതാഗത സേവനങ്ങൾ ഉപയോഗിച്ചു. 83,560 കുപ്പി സംസം വെള്ളവും 6,49,884 സമ്മാനങ്ങളും വിതരണം ചെയ്യാൻ അതോറിറ്റി സൗകര്യമൊരുക്കി.
നോമ്പ് തുറക്കുന്നവർക്ക് 5,901,198 ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. റമദാനിലെ തിരക്ക് വർധിച്ചതോടെ സുരക്ഷ, സേവനം, എമർജൻസി, സന്നദ്ധ ആരോഗ്യ വിഭാഗങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.