ജിദ്ദ: മക്ക മേഖലയിലെ സർക്കാർ വകുപ്പുകളെ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു. വാർത്തവിനിമയ, വിവര സാേങ്കതിക മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡേറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സദായ), ഇ-ഗവൺമെൻറ് പ്രോഗ്രാം (യസർ), ഇൽമ് കമ്പനി എന്നിവയുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്. 'ഡിജിറ്റൽ ലോകത്ത് നാമെങ്ങനെ മാതൃകയാകും' എന്ന മക്ക സാംസ്കാരിക ഫോറം പരിപാടിയിലെ പ്രധാന പദ്ധതിയായാണ് ഗവൺമെൻറ് വകുപ്പുകളെ ഇ-സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നത്.
ഗുണനിലവാരമുള്ള സേവനങ്ങൾ പ്രദാനം ചെയ്യുക, മക്ക മേഖലയെ സ്മാർട്ട് മേഖലയാക്കി മാറ്റുക, സേവനം മികച്ചതാക്കുക, സമയം കുറക്കുക, തൊഴിൽ അന്തരീക്ഷം സുരക്ഷിതമാക്കുക, വേഗത്തിൽ നടപടികൾ പൂർത്തിയാക്കുക, വിവിധ വകുപ്പുകൾക്കിടയിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിന് ഡേറ്റകൾ വേഗത്തിൽ കൈമാറുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.