മു​ക്താ​ർ

11 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ല്ല, മ​ട​ങ്ങി​യ​ത്​ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി

റി​യാ​ദ്: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല, പ​ഞ്ചാ​ബ് സ്വ​ദേ​ശി മു​ക്താ​ർ​ (37) ഒ​ടു​വി​ൽ മ​ട​ങ്ങി​യ​ത്​ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി.

ആ​രും തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ലാ​തെ മോ​ർ​ച്ച​റി​യി​ലും മ​ര​വി​ച്ചു​കി​ട​ന്നു ഏ​റെ​നാ​ൾ. അ​വ​കാ​ശി​ക​ളി​ല്ലാ​തെ ഒ​രു ഇ​ന്ത്യ​ക്കാ​ര​​ന്റെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലു​ണ്ടെ​ന്ന്​ റി​യാ​ദി​ലെ​ ശു​മൈ​സി ആ​ശു​പ​ത്രി​യ​ധി​കൃ​ത​രാ​ണ്​ മ​ല​യാ​ളി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​രി​​നെ അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​​ന്റെ ഇ​ട​പെ​ട​ലാ​ണ്​ ഉ​റ്റ​വ​ർ​ക്ക്​ മൃ​ത​ദേ​ഹ​മെ​ങ്കി​ലും ഒ​രു​നോ​ക്ക്​ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.​

ഇ​ഖാ​മ ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ വെ​ച്ച്​​ സി​ദ്ദീ​ഖ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ​ മു​ക്താ​ർ ദ​മ്മാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നെ​ന്ന്​ മ​ന​സ്സി​ലാ​യി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ശേ​ഷം ഈ ​ക​മ്പ​നി​യ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ആ​റു വ​ർ​ഷം​മു​മ്പ് ക​മ്പ​നി​യി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ജോ​ലി​ക്ക് വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​റു വ​ർ​ഷം മു​മ്പ് ക​മ്പ​നി സൗ​ദി ജ​വാ​സ​ത്തി​ൽ (പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗ​ത്തി​ൽ) പ​രാ​തി ന​ൽ​കി ഹു​റൂ​ബാ​ക്കി.

ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി മു​ക്താ​റി​നെ കു​റി​ച്ച് ക​മ്പ​നി​ക്ക് ഒ​രു വി​വ​ര​വു​മി​ല്ല. ദ​മ്മാ​മി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ മു​ക്താ​ർ റി​യാ​ദി​ലെ​ത്തി സ്വ​ന്ത​മാ​യി തൊ​ഴി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം. ക​മ്പ​നി​യി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ വി​വ​ര​ങ്ങ​ൾ കി​ട്ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ക്താ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ദി രേ​ഖ​ക​ള​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ലാ​യി​രു​ന്നു ക​മ്പ​നി​യി​ൽ. പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്താ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നും ക​മ്പ​നി ത​യാ​റാ​യെ​ങ്കി​ലും മു​ക്താ​റി​​ന്റെ നാ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ല്ല.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി നാ​ട്ടി​ലെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് സാ​മ്പ​ത്തി​കം ഉ​ൾ​പ്പെ​ടെ അ​ഞ്ചു കേ​സു​ക​ൾ മു​ക്താ​റി​ന്റെ പേ​രി​ലു​ള്ള​താ​യി അ​റി​യു​ന്ന​ത്. പാ​സ്പ്പോ​ർ​ട്ടി​ൽ എ​ക്സി​റ്റ് സീ​ൽ പ​തി​ച്ചു​കി​ട്ടാ​ൻ കേ​സു​ക​ളി​ലെ​ല്ലാം തീ​ർ​പ്പു​ണ്ടാ​ക​ണം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സി​ദ്ദീ​ഖും എം​ബ​സി​യും ക​മ്പ​നി​യും ചേ​ർ​ന്ന്​ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യി​രു​ന്നു.

ഒ​ടു​വി​ൽ എം​ബാം ചെ​യ്ത മൃ​ത​​ദേ​ഹ​വു​മാ​യി റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ലെ കാ​ർ​ഗോ സെ​ക്ഷ​നി​ലെ​ത്തി സി​ദ്ദീ​ഖ് പാ​സ്പോ​ർ​ട്ട് വി​ഭാ​ഗ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കാ​ര്യം ബോ​ധ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​ക​ൾ ശ​രി​യാ​ക്കി പാ​സ്‌​പോ​ർ​ട്ടി​ൽ എ​ക്സി​റ്റ് പ​തി​ച്ച​തോ​ടെ അ​വ​സാ​ന യാ​ത്ര​ക്കു​ള്ള ത​ട​സ്സ​ങ്ങ​ൾ മാ​റി. സൗ​ദി​യി​ല്‍ ത​ന്നെ ഖ​ബ​റ​ട​ക്കാ​ന്‍ കു​ടും​ബ​ത്തോ​ട് അ​ഭ്യ​ര്‍ഥി​ക്കാ​ന്‍ പ​ല​രും പ​റ​ഞ്ഞ​പ്പോ​ഴും ജീ​വ​ന​റ്റ ശ​രീ​ര​മെ​ങ്കി​ലും ആ ​കു​ടും​ബ​ത്തെ കാ​ണി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്ര​യും ക​ട​മ്പ​ക​ള്‍ ക​ട​ന്ന​തെ​ന്ന് സി​ദ്ദീ​ഖ് പ​റ​ഞ്ഞു. അ​മൃ​ത് സ​റി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Muktar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.