റിയാദ്: മുസ്ലിം രാഷ്ട്രീയത്തിന് കരുത്തുപകർന്ന ജീവിതമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഇ. സാദിഖലിയെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, ചരിത്രാന്വേഷകൻ, പ്രസാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ സാദിഖലി നീണ്ടകാലം മുസ്ലിം ലീഗിന്റെ സർവമേഖലയിലും സേവനമനുഷ്ഠിച്ച ആത്മാർഥ പ്രവർത്തകനായിരുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പുറത്തിറക്കുന്ന കെ.എം.സി.സിയുടെ ചരിത്ര പുസ്തകവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്നേഹ സന്ദേശയാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകവും ഇ. സാദിഖലിയാണ് തയാറാക്കിയിട്ടുള്ളത്.
ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, സഹ ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, തിരൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.കെ. തങ്ങൾ തിരൂർ, ജലീൽ തിരൂർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം, അബ്ദുറഹ്മാൻ ഫാറൂഖ്, നാസർ മാങ്കാവ്, മാമുക്കോയ തറമ്മൽ, റഫീഖ് മഞ്ചേരി, അഡ്വ. അനീർ ബാബു, കബീർ വൈലത്തൂർ, പി.സി. മജീദ്, നജീബ് നല്ലാംങ്കണ്ടി എന്നിവർ അനുശോചനയോഗത്തിൽ സംബന്ധിച്ചു. മയ്യിത്ത് നമസ്കാരത്തിനും പ്രാർഥനക്കും ബഷീർ ഫൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.