സൗദി പൗരന്മാർക്ക്​ ഇന്ത്യയിലേക്ക്​ ഇ-വിസ

റിയാദ്: സൗദി അറേബ്യയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക്​ ഇലക്ടോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡ് വിസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു.

ഓൺലൈനിലൂടെ അപേക്ഷിച്ച്​ വിസ നേടാനാവും. ഇന്ത്യൻ വിസ ഓൺലൈൻ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ്​ അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ https://eoiriyadh.gov.in/page/visa-services/ എന്ന സൈറ്റിൽ നിന്ന്​ ലഭിക്കും.

Tags:    
News Summary - E-Visa for Saudi citizens to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.