അബൂദബി: ശനിയാഴ്ച രാത്രി 8.30 മുതലുള്ള ഭൗമ മണിക്കൂർ ആചരണത്തിൽ യു.എ.ഇയും പങ്കുചേരും. വ േൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി (ഡബ്ല്യു.ഡബ്ല്യു.എഫ്) ചേർന്ന് എമിറ്റേ്സ് നേച്വർ ആണ് യ ു.എ.ഇയിൽ ഭൗമ മണിക്കൂർ ആചരണം സംഘടിപ്പിക്കുന്നത്. ദുബൈ എമിറേറ്റ്സ് മാളിൽ രാത്രി 8.30 മുതൽ 9.30 വരെ വിളക്കുകളുടെ പ്രകാശ തീവ്രത കുറക്കും. അബൂദബി യാസ് മാളിൽ വിവിധ ഭാഗങ്ങളിലെ വിളക്കുകൾ അണക്കും. അബൂദബി വേൾഡ് ട്രേഡ് സെൻററിൽ പുറം ഭാഗത്തെ ബോർഡുകളിലെ ലൈറ്റ് അണക്കും.
ഇത്തിസലാത്ത് തങ്ങളുടെ കെട്ടിടങ്ങളിലെ ലൈറ്റ് പൂർണമായും അണക്കുകയും അത്യാവശ്യമല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഒാഫാക്കുകയും ചെയ്യും. മെറാസ് ഡെവലപർ സിറ്റി വാക്, ലാമിർ, അൽ സീഫ്, ലാസ്റ്റ് എക്സിറ്റ് തുടങ്ങി തങ്ങളുെട പ്രധാന ഒമ്പത് കേന്ദ്രങ്ങളിൽ വിളക്കണക്കും. കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 12ാമത് ഭൗമ മണിക്കൂർ ആചരണമാണിത്. 2007ൽ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂർ ആചരണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.