മദീന: മദീനക്കടുത്ത് നേരിയ ഭൂചലനം. മദീന നഗരത്തിൽനിന്ന് 14 കിലോമീറ്റർ അകലെ ചൊവ്വാഴ്ച ഉച്ച 2.59 നാണ് സംഭവം. റിക്ടർ സ്കെയിൽ 2.5 രേഖപ്പെടുത്തി. പരിസര മേഖലയിൽ ആഘാതം അനുഭവപ്പെെട്ടങ്കിലും നാശനഷ്ടങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ലെന്ന് മദീന മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് മുബാറക് അൽജുഹ്നി വ്യക്തമാക്കി.
മൂന്ന് മണിയോടെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ജിയോളജി വകുപ്പ് വിദഗ്ധർക്കൊപ്പം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മേഖല സിവിൽ ഡിഫൻസ് മേധാവി ജനറൽ അബ്ദുറഹ്മാൻ അൽ ഹർബി നിർദേശിച്ചതായും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.