ദമ്മാം: ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കമ്മിറ്റി വിവിധ രാജ്യങ്ങളിലായി 5,000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ‘ഇക്കോ വൈബ്’ എന്ന പദ്ധതിയുടെ ദമ്മാം സോൺ തല ഉദ്ഘാടനം ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി സലീം പാലച്ചിറക്ക് വൃക്ഷത്തൈ നൽകി നിർവഹിച്ചു. രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ ചെയർമാൻ സഫ്വാൻ തങ്ങൾ ജനറൽ സെക്രട്ടറി ജിഷാദ് ജാഫർ തുടങ്ങിയവർ ചേർന്ന് വൃക്ഷത്തൈ കൈമാറി. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് തലങ്ങളിൽ താമസസ്ഥലങ്ങൾ സന്ദർശിച്ച് പരിസ്ഥിതി ദിനത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ക്രമീകരണങ്ങളും ബോധവത്കരിക്കുന്ന സംഗമങ്ങളാണ് നടക്കുക. ചടങ്ങിൽ ആഷിഖ് കായംകുളം, സഈദ് പുഴക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.