റിയാദ്: രാജ്യത്തിന്റെ വികസന പ്രശ്നം കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്‍റ് അഫയേഴ്‌സ് ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. സർക്കാർ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ സാമ്പത്തിക ആസൂത്രണ മന്ത്രാലയ രൂപവത്കരണം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചർച്ചക്ക് വിഷയമായി.
രാജ്യത്തിന്‍റെ ഭാവി പ്രതീക്ഷകൾ, കാഴ്ചപ്പാടുകൾ, ശിപാർശകൾ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എന്നിവ ഉൾപ്പെടെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട സംഭവവികാസങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
2022 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന പൊതുബജറ്റിനെ സംബന്ധിച്ചും കൗൺസിൽ ചർച്ചചെയ്തു. സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള നാഷനൽ സെന്‍റർ ഫോർ പബ്ലിക് ഏജൻസി പെർഫോമൻസ് മെഷർമെന്‍റ് സമർപ്പിച്ച റിപ്പോർട്ടും വിഷയമായി.
പ്രകടന സൂചിക, പൊതു ഏജൻസികളുടെ സംരംഭങ്ങളുടെ സാഹചര്യം, റമദാനിലെ ഉംറ സീസൺ വിലയിരുത്തുന്നതിന്‍റെ ഫലങ്ങൾ തുടങ്ങി പ്രധാനപ്പെട്ട ശിപാർശകളും ചർച്ചയിൽ ഉൾപ്പെടുന്നു. മാലിന്യ സംസ്കരണ മേഖലയെ സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുന്നതിനായി നാഷനൽ സെന്‍റർ ഫോർ വേസ്റ്റ് മാനേജ്‌മെന്‍റ് ആൻഡ് റീസൈക്ലിങ് സമർപ്പിച്ച പ്രോജക്ടും കൗൺസിൽ അവലോകനം ചെയ്തു.
കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം സമർപ്പിച്ച ആനുകാലിക റിപ്പോർട്ടും സമിതി ചർച്ചയിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.