ദമ്മാം: വാർത്തകൾ യഥാവിധി വായനക്കാരിലെത്തിക്കുക മാത്രമല്ല യുവ തലമുറക്ക് ശരിയായ ദിശാബോധം നൽകി അവരെ ജീവിത വിജയത്തിന് പ്രാപ്‌തരാക്കുക എന്ന ദൗത്യം കൂടി ഞങ്ങൾക്കുണ്ടെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്.
ദമ്മാം ഇന്ത്യൻ സ്കൂളിൽ എജുകഫെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എജുകഫെ പോലുള്ള സംരംഭങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്നതിന് പിന്നിലെ ചേേതാവികാരം ഇതാണ്. വിദ്യാർഥികളുടെ അറിവിെൻറ വികാസവും ആത്മവിശ്വാസവും വർധിപ്പിക്കാൻ ഇത്തരം പരിപാടികൾക്ക് കഴിയും. വിദ്യാഭ്യാസം പ്രപഞ്ചത്തിെൻറ ഉള്ളറകളുടെ രഹസ്യം മനസ്സിലാക്കുവാനും പ്രകൃതിയുടെ ആത്മസത്ത ഉൾകൊള്ളാനും മനുഷ്യനെ പ്രാപ്തനാക്കും.
ഇന്ത്യയിലെയും വിദേശത്തെയും നിരവധി യുണിവേഴ്സിറ്റികളെ ഇവിടെയെത്തിച്ച് നിങ്ങൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ദിനപത്രമെന്ന നിലക്ക് സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുക എന്ന ബാധ്യതകൂടി ഇതുവഴി ഞങ്ങൾ നിർവഹിക്കുന്നു എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നതിൽ നിറഞ്ഞ ചാരിതാർഥ്യമുണ്ട് ചീഫ് എഡിറ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.