റിയാദ്: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിവിെൻറ ഉത്സവം വീണ്ടും. മലയാളത്തിലെ പ്രഥമ അന്താരാഷ്ട്ര ദിന പത്രമായ ഗൾഫ് മാധ്യമം ഒരുക്കുന്ന വിദ്യാഭ്യാസ -കരിയർ മേളയായ ‘എഡ്യുകഫെ സീസൺ ത്രീ’ ഇൗ മാസം 19, 20 തീയതികളിൽ റിയാദ് ഇ ൻറർനാഷനൽ ഇന്ത്യൻ (ബോയ്സ്) സ്കൂളിൽ നടക്കും. വിദ്യാഭ്യാസവും ഭാവിയും സംബന്ധിച്ച കൃത്യമായ വഴികാട്ടിയാണ് എഡ്യുകഫെ. വൈജ്ഞാനികമായ ഉണർവ് പകരുന്നതോടൊപ്പം ഭാവി കരുപിടിപ്പിക്കേണ്ടത് എങ്ങനെയാണ്, മുന്നോട്ടുപോകാനുള്ള ശരിയായ പാത ഏതാണ് എന്ന് അറിവ് പകരുന്ന മേളയിൽ എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് പെങ്കടുക്കാൻ അവസരം. പ്രവേശനം തീർത്തും സൗജന്യമാണ്.
വിദ്യാഭ്യാസ വിചക്ഷണരും കരിയർ മേഖലയിലെ വിദഗ്ധരുമായ ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ് (എം.ഡി, കൊച്ചി മെട്രോ), ഡോ. സംഗീത് ഇബ്രാഹിം (ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ്), സാറ അൽശരീഫ് (പ്രിൻസ് സുൽത്താൻ യൂനിവേഴ്സിറ്റി പ്രഫഷനൽ കൺസൾട്ടൻറ് ഡയറക്ടർ, റിയാദ്), പ്രമുഖ മൈൻഡ് റീഡർ ആൻഡ് മെൻറലിസ്റ്റ് ആദി ആദർശ് എന്നിവർ മേളയിലെ പ്രധാന സെഷനുകൾ കൈകാര്യം ചെയ്യും. കരിയർ ഗേറ്റ്വേയ്സ്, കരിയർ ക്ലിനിക്, കരിയർ ക്യൂബ്, കരിയർ തിയേറ്റർ, സൈക്കോളജിക്കൽ കൗൺസലിങ് എന്നീ സെഷനുകൾ സമാന്തരമായും നടക്കും. പ്രവേശനം സൗജന്യമാണെങ്കിലും രക്ഷിതാക്കളും കുട്ടികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും www.click4m.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0558951756 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. 2017 ൽ ജിദ്ദയിലും 2018 ൽ ദമ്മാമിലുമായിരുന്നു മുൻ സീസണുകൾ നടന്നത്. ദുബൈയിൽ നാലു സീസണുകൾ ഇതിനകം കഴിഞ്ഞു. റിയാദിൽ ആദ്യമായാണ് ഇത്രയും വലിയൊരു വിദ്യാഭ്യാസമേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.