റിയാദ്: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയർ മേള ‘എഡ്യുകഫെ സീസൺ ത്രീ’ക്ക് റിയാദിൽ പ്രൗഢമായ തുടക്കം. ശനിയാഴ്ച അതിരാവിലെ മുതൽ എഡ്യൂകഫെ വേദിയിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിത്തുടങ്ങി. വിപുലമ ായ ഒരുക്കങ്ങളാണ് രണ്ട് ദിവസത്തെ മേളക്ക് വേണ്ടി നടത്തിയിട്ടുള്ളത്.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ രാവിലെ ഒമ്പത് മണിയോടെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാൻ ആണ് ഉദ്ഘാടകനം നിർവഹിച്ചത് . ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ദിൽഷാദ് അഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.
എ.പി.എം മുഹമ്മദ് ഹനീഷ് (എം.ഡി, കൊച്ചി മെട്രോ), ഡോ. സാറ അൽശരീഫ് (പ്രിൻസ് സുൽത്താൻ യൂനിവേഴ്സിറ്റി പ്രഫഷനൽ കൺസൾട്ടൻറ് ഡയറക്ടർ, റിയാദ്), മെൻറലിസ്റ്റ് ആദി ആദർശ് എന്നിവർ നയിക്കുന്ന വൈജ്ഞാനിക, വിനോദ സെഷനുകളാണ് ആദ്യ ദിനം നടക്കുന്നത്. വിവിധ യൂനിവേഴ്സിറ്റികൾ പെങ്കടുക്കുന്ന കരിയർ മേളയും വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അണിനിരക്കുന്ന എക്സ്പോയും കരിയർ ഗേറ്റ്വേയ്സ്, കരിയർ ക്ലിനിക്, കരിയർ ക്യൂബ്, കരിയർ തിയേറ്റർ, സൈക്കോളജിക്കൽ കൗൺസലിങ് എന്നീ സമാന്തര സെഷനുകളും ഉണ്ട്.
ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം ‘സ്മാർട്ട് കരിയർ സെലക്ഷൻ സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ നയിക്കുന്ന ക്ലാസ് ഞായറാഴ്ച നടക്കും. എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് പ്രധാന സെഷനുകളിൽ പ്രവേശനം. കരിയർ മേളയും എക്സ്പോയും ഉൾപ്പെടെയുള്ളവ സന്ദർശിക്കാൻ പൊതുജനത്തിനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.