ജിദ്ദ: അറബ് അനുരഞ്ജനത്തിനുള്ള 'അൽഉല കരാറി'ൽ ഇൗജിപ്ത് ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ അൽഉലായിൽ നടന്ന 41ാമത് ഉച്ചകോടിയിൽ പെങ്കടുത്ത ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഒപ്പുവെച്ചത്. അറബ് രാജ്യങ്ങൾ തമ്മിലുള്ള െഎക്യം നിലനിൽക്കണമെന്നും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നുമുള്ള ഇൗജിപ്തിെൻറ താൽപര്യത്തിെൻറ ഭാഗമായാണിതെന്ന് മന്ത്രാലയം പറഞ്ഞു. വെല്ലുവിളികൾ നേരിടാനും ഇതാവശ്യമാണ്.
അറബ് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയും സഹകരണത്തെയും ഇൗജിപ്ത് എപ്പോഴും പിന്തുണക്കുന്നു. അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളെയും, പ്രത്യേകിച്ച് മുൻനിരയിൽനിന്ന് കുവൈത്ത് നടത്തിയ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.