യാമ്പു: യാമ്പുവിലെ ഈദ് സീസൺ പരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം ടൗൺ ഹെറിറ്റേജ് പാർക്കിൽ ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി നിർവഹിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉയർന്ന മേധാവികൾ, കമ്പനി ഡയറക്റ്റർമാർ, മറ്റു ഉന്നത ഉദ്യോഗസ്‌ഥർ ചടങ്ങിൽ സംബന്ധിച്ചു. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കൻ പറ്റിയ വിവിധ കലാ സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും സ്റ്റേജ് ഷോകളും അരങ്ങേറി. അഞ്ച് ദിവസങ്ങളിലായി നടന്ന വൈവിധ്യമാർന്ന ഈദ് ആഘോഷ പരിപാടികൾ ആസ്വദിക്കാൻ നൂറ്കണക്കിന് ആളുകളാണ് എത്തിയത്.
സന്തോഷത്തിനും ആഘോഷത്തിനുമായി ‘മൗസം അൽ ഈദ്’ എന്നറിയപ്പെടുന്ന ഈദ് സീസണുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളുടെ ഭാഗമാണിത്. പെരുന്നാളിനെ സ്‌നേഹസന്ദേശ കൈമാറ്റത്തിനുള്ള അവസരമാക്കാനും സഹനത്തിെൻറയും സഹാനുഭൂതിയുടെയും സന്ദേശം പൊതുജനങ്ങൾക്ക് പകുത്തു നൽകാനുമാണ് ഈദ് സീസൺ പരിപാടികളിലൂടെ ബന്ധപ്പെട്ടവർ ലക്ഷ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.