ലു​ലു ജു​ബൈ​ൽ-​ട്വി​ൻ സ്റ്റാ​ർ ഈ​ദ് ഹം​ഗാ​മ

ലു​ലു ജു​ബൈ​ൽ-​ട്വി​ൻ സ്റ്റാ​ർ ഈ​ദ് ഹം​ഗാ​മ

ജു​ബൈ​ൽ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ട്വി​ൻ സ്റ്റാ​ർ ഈ​വ​ന്റ് മാ​നേ​ജ്മെ​ന്റും ചേ​ർ​ന്ന് ഈ​ദാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജു​ബൈ​ൽ ലു​ലു​വി​ൽ ഈ​ദ് ഹം​ഗാ​മ സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ലി​ൽ ട്വി​ൻ സ്റ്റാ​ർ ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി കാ​ണി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ്ര​ശ​സ്ത ഗാ​യ​ക​രാ​യ പാ​ർ​വ​തി മേ​നോ​നും (ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം) ഷ​ജീ​ർ അ​ബൂ​ബ​ക്ക​റും (പ​ട്ടു​റു​മാ​ൽ ഫെ​യിം) ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച് പാ​ടി​യ ഗാ​ന​ങ്ങ​ൾ കാ​ണി​ക​ളെ ഇ​ള​ക്കിമ​റി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ​യും ജു​ബൈ​ലി​ലെ കൊ​ച്ചു ക​ലാ​കാ​ര​ന്മാരു​ടെ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. ജു​ബൈ​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​ർ​ഹാ​ൻ, ഡി.​എ​സ് മാ​നേ​ജ​ർ ക​ബീ​ർ, ഫ്ര​ന്റ് എ​ൻ​ഡ് മാ​നേ​ജ​ർ തു​ർ​ക്കി, സെ​ക്യു​രി​റ്റി മാ​നേ​ജ​ർ നാ​യി​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നി​ഖി​ൽ മു​ര​ളീ​ധ​ര​നും ഡ​യാ​ന ആ​ന്റ​ണി​യും അ​വ​താ​ര​ക​രാ​യി​രു​ന്നു. ട്വി​ൻ​സ്റ്റാ​ർ ഇ​വ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ർ​ഫാ​സ് ബാ​ബു ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Eid hungama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.