റിയാദ്: തിങ്കളാഴ്ച പെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. റമദാന് 29 പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച വൈകീട്ട് അടുത്ത മാസമായ ശവ്വാലിന്റെ മാസപ്പിറ കാണാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയുടെ ആഹ്വാനം. മാസപ്പിറ ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിക്കാനും സുപ്രീംകോടതി അഭ്യര്‍ഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളാകുന്നവര്‍ അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച മാസപ്പിറ രേഖപ്പെടുത്തുകയാണെങ്കില്‍ സൗദിയുള്‍പ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനകം പെരുന്നാള്‍ അവധിക്ക് തുടക്കമായിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.