റിയാദ്: ഈദുൽ ഫിത്ർ നമസ്കാരത്തിന് റിയാദിൽ ഇസ്ലാമിക മന്ത്രാലയത്തിന്‍റെയും കാൾ ആൻഡ് ഗൈഡൻസ് സെന്‍ററിന്‍റെയും പ്രാദേശിക ശാഖകൾക്ക് കീഴിൽ തയാറെടുപ്പുകൾ പൂർത്തിയായി. റിയാദ് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 1,645 പള്ളികളിലും 10 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം.
മഴ മാറിനിൽക്കുകയും തെളിഞ്ഞ അന്തരീക്ഷവുമാണെങ്കിൽ മാത്രമാണ് തുറസായ ഇടങ്ങളിൽ നമസ്കാരം നടത്തുക. ശിഫ, സുവൈദി, അൽഫർയാൻ, പഴയ മൻഫുഅ, റബുഅ, അൽമസാന, അൽഫവാസ്, അൽഹായ്ർ, മൻഫുഅ തുടങ്ങിയ ഇടങ്ങളിലാണ് തുറന്ന മൈതാനത്ത് ഈദ് ഗാഹുകൾ ഒരുക്കുന്നതെന്ന് ഇസ്ലാമിക മന്ത്രാലയം റീജനൽ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ നിഷാത് അൽസുബൈഇ അറിയിച്ചു.
സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം, അതായത് പുലർച്ചെ 5.33 നായിരിക്കും നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.