ജിദ്ദ: ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും കലാപ്രേമികൾക്കായി മറ്റൊരു മെഗാ ഷോ വരുന്ന ഈദ് അവധി ദിനത്തിൽ നടക്കും. എയിറ്റ് വണ്ടേഴ്സ് ഗ്രൂപ് സൗദി എന്റർടൈമെന്റ് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന ‘ഈദ് നൈറ്റ് 2023’ഏപ്രിൽ 23ന് ജിദ്ദ ഉസ്ഫാനിലെ ഇക്വസ്ട്രിയൻ പാർക്കിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു വർഷം മുമ്പാണ് എട്ട് പേരടങ്ങുന്ന എയിറ്റ് വണ്ടേഴ്സ് എന്ന ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ രൂപവത്കരിച്ചതെന്നും ഇതിനകം ചില ചാരിറ്റി പ്രവർത്തനങ്ങൾ കൂട്ടായ്മക്ക് കീഴിൽ നടന്നതായും ഭാരവാഹികൾ അറിയിച്ചു.
ആദ്യമായാണ് മെഗാ ഷോ നടത്തുന്നത്. സിനിമ, സീരിയൽ രംഗത്തെ 17 താരങ്ങളും അണിയറ പ്രവർത്തകരുമുൾപ്പെടെ 33ഓളം കലാകാരന്മാർ പങ്കെടുക്കും. താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഹണി റോസ് എന്നിവരാണ് പ്രധാന അതിഥികൾ. ഗായകരായ അഫ്സൽ, റിമി ടോമി, സയനോര, സജിലി എന്നിവരും ഒപ്പം ടെലിവിഷൻ താരങ്ങളായ ഡയാന ഹമീദ്, അതുൽ, അഖിൽ കവലിയൂർ, തങ്കച്ചൻ, ബിനീഷ് ബാസ്റ്റിൻ, ശ്രുതി, ഷിയാസ്, സഞ്ജിത്ത് സലാം, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരും പരിപാടി അവതരിപ്പിക്കും. ലക്ഷ്മി നക്ഷത്രയാണ് ഷോ ഡയറക്ടറും അവതാരകയും.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നും താഗത സൗകര്യം ഏർപ്പെടുത്തും. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോയിൽ ഗാനങ്ങൾ, ഡാൻസ്, വാട്ടർ ഡ്രം ഡി.ജെ, മിമിക്രി തുടങ്ങിയ പരിപാടികൾ അരങ്ങേറും. എയിറ്റ് വണ്ടേഴ്സ് ഭാരവാഹികളായ സാഗർ എടപ്പാൾ, ശറഫു നിലമ്പൂർ, ഷരീഫ് കൊടുവള്ളി, ഷംസു മോങ്ങം, ഷാഫി അടിവാരം, റഊഫ് ചാത്തേരി, റിയാസ് കിഴിശ്ശേരി, നിസാർ മഞ്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.