ജിദ്ദ: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഫാഷിസത്തിനും രാഷ്ട്രീയ നെറികേടിനുമെതിരെയുള്ള വിധിയെഴുത്താവുമെന്ന് കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഹബീബുല്ല പട്ടാമ്പി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യയൻ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി മുജീബ് തൃത്താല, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അഷ്റഫ് താഴേക്കോട്.
സക്കീർ നാലകത്ത്, കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി വൈസ് ചെയർമാൻ ഷൗക്കത്ത് ഷൊർണൂർ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡൻറ് മുഹമ്മദലി കാഞ്ഞിരപ്പുഴ, പാലക്കാട് മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് പാലക്കാട് എന്നിവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം സ്വാഗതവും ട്രഷറർ ഷഹീൻ തച്ചമ്പാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.