ജിദ്ദ: സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്വപ്നനഗരിയായ ‘നിയോ’മിലേക്ക് വൈദ്യുതിക്കായി നൂതനാശയവുമായി ശാസ്ത്രസംഘം രംഗത്ത്. ചലനത്തിൽ നിന്ന് സൃഷ്ടിക്കാൻ കഴിയുന്ന കൈനറ്റിക് എനർജി അഥവാ ഗതികോർജത്തിെൻറ സാധ്യതകളാണ് സൗദി ശാസ്ത്രജ്ഞർ മുന്നോട്ടുവെക്കുന്നത്. കണ്ടുപിടിത്തത്തിെൻറ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി സംഘത്തലവൻ മിശ്അൽ അൽ ഹറസാനി പറഞ്ഞു. നിരത്തുകൾ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ ടയറിെൻറ ചലനത്തിൽ നിന്നാണ് ഉൗർജം സൃഷ്ടിക്കപ്പെടുന്നത്. ആധുനിക ലോകത്തിെൻറ എല്ലാ നവീന സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് നിയോം.
മനുഷ്യകുലത്തിെൻറ ഭാവി മുന്നിൽകണ്ടുള്ള ഇൗ പദ്ധതിയിൽ ഹരിതോർജത്തിനാണ് പ്രാമുഖ്യം. സുസ്ഥിര ഉൗർജത്തിലാണ് ഭാവിയെന്നും ആ ആശയമാണ് നടപ്പാക്കുന്നതെന്നും ഹസറാനി വിശദീകരിക്കുന്നു. രണ്ടു എൻജിനീയറിങ് സംഘങ്ങളാണ് ഗതികോർജത്തിെൻറ സാധ്യതകൾ വികസിപ്പിച്ചെടുത്തത്. നിരത്തിൽ സ്ഥാപിക്കുന്ന പ്രത്യേകതരം ചെറു ടർബൈനുകളുടെ ശൃംഖലയാണ് ഇതിെൻറ അടിസ്ഥാനം. വാഹനം ഒാടുേമ്പാൾ ടയറുകൾ നിരത്തിലുണ്ടാക്കുന്ന മർദ്ദം, വേഗം എന്നിവയെ ടർബൈനുകൾ വഴി വൈദ്യുതിയാക്കി മാറ്റാം. നിലവിൽ സൗദിയിൽ ഇൗ ആശയം ഒരിടത്തും ഉപയോഗിക്കുന്നില്ല. ഇൗ പദ്ധതി ‘നിയോ’മിന് പിന്നിലെ ശക്തികേന്ദ്രമായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് സമർപ്പിച്ചിട്ടുണ്ട്.
നിരവധി പേറ്റൻറുകളും കണ്ടുപിടിത്തങ്ങളും സ്വന്തം പേരിലുള്ള ഹസറാനി തെൻറ ഗതികോർജ പദ്ധതിയും ലോകം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്. സാമ്പ്രദായിക നിക്ഷേപകർക്കുള്ളതല്ല, ‘നിയോം’ എന്നും സ്വപ്നം കാണാൻ ശേഷിയുള്ളവരെയാണ് ഇവിേടക്ക് സ്വാഗതം ചെയ്യുന്നതെന്നും പദ്ധതി പ്രഖ്യാപിക്കവേ അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു. കാലത്തെ അതിജയിക്കാൻ കഴിയുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും ‘നിയോം’ കെട്ടിപ്പടുക്കുകയെന്നതാണ് അതിെൻറ മുദ്രാവാക്യം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.