യാംബു: വൈദ്യുതി ബാറ്ററി നിർമാണവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്കായി ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാംബു റോയൽ കമീഷനും അറബ് ഇ.വി മെറ്റൽസ് കമ്പനിയുമായി നിക്ഷേപക്കരാറിൽ ഒപ്പുവെച്ചു. 3375 ദശലക്ഷം റിയാലിെൻറ പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ഞൂറോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ലിഥിയം, നിക്കൽ, സിങ്ക്, ക്രോമിയം, മാംഗനീസ്, വൈദ്യുതി ബാറ്ററി തുടങ്ങിയവയിലൂടെ ഇലക്ട്രിക് ബാറ്ററി രാസവസ്തുക്കളുടെ ഉൽപാദനത്തിനായുള്ള ഫാക്ടറിയാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. യാംബു റോയൽ കമീഷൻ പരിധിയിെല 127 ഹെക്ടർ സ്ഥലത്താണ് നിർമാണം. യാംബു ഇൻഡസ്ട്രിയൽ സിറ്റിയിലെ നിക്ഷേപാവസരങ്ങൾ വൈവിധ്യവത്കരിക്കാനുള്ള റോയൽ കമീഷെൻറ സ്ഥിരമായതും തുടർച്ചയായതുമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികൾ. വൈദ്യുതി ബാറ്ററി സാമഗ്രി നിർമാണക്കരാറിൽ ഒപ്പുവെച്ചുസൗദിയുടെ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ റോയൽ കമീഷൻ പ്രദേശങ്ങളിൽ പൂർത്തിയാക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.