ദമ്മാം: കൈക്കൂലി, കള്ളപ്പണ ഇടപാടിൽ നിരവധി ഉദ്യോഗസ്ഥർ അഴിമതിവിരുദ്ധ അതോറിറ്റിയുടെ (നസാഹ) കസ്‌റ്റഡിയിൽ. നഗരസഭയുടെ കീഴിൽ ജോലിചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥനുമാണ് ആദ്യ കേസിൽ പിടിയിലായത്. ബാങ്ക് ഉദ്യോഗസ്ഥെൻറ സഹായത്തോടെ 5,174,000 ദശലക്ഷം റിയാൽ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് നിയമവിരുദ്ധമായി അയച്ചുവെന്നതാണ് കേസ്. ഇതിന് പ്രത്യുപകാരമായി 60,000,000 ദശലക്ഷം റിയാലിെൻറ പ്രോജക്റ്റിന് വഴിവിട്ട രീതിയിൽ അനുമതി നൽകുകയും ചെയ്‌തു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘത്തിെൻറ ഓപറേഷൻ.
മറ്റൊരു കേസിൽ പ്രമുഖ സർവകലാശാലയിലെ ഡയറക്ടർ ഓഫ് ഓപറേഷൻ, ഡയറക്ടർ ഓഫ് മെക്കാനിക്കൽ സിസ്‌റ്റംസ്, വെയർ ഹൗസ് കീപ്പർ, ബാങ്ക് ബ്രാഞ്ച് മാനേജർ, വ്യവസായി എന്നിവർ അന്വേഷണം നേരിടുകയാണ്. 13,844,579 ദശലക്ഷം റിയാലോളം ബജറ്റ് നിശ്ചയിച്ച ഒട്ടേറെ കരാറുകൾക്ക് സർവകലാശാല ഉദ്യോഗസ്ഥർ അനധികൃതമായി അനുമതി നൽകി. രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ കരാറുകളൊക്കെയും ലഭിച്ചത്. ആറ് പേരുൾപ്പെട്ട പ്രസ്‌തുത ഇടപാടിൽ, 4,404,995 ദശലക്ഷം റിയാൽ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കൃത്യമായ ഉറവിടം ബോധ്യപ്പെടുത്താതെ പണം അയക്കുന്നതിന് ബാങ്ക് മാനേജർ കൂട്ടുനിൽക്കുകയും ചെയ്‌തു.
മറ്റൊരു കേസിൽ െറസിഡൻറ് എൻജിനീയർ, വ്യവസായി, സർവകലാശാലയിലെ സേഫ്റ്റി ഡിപാർട്മെൻറ് ഡയറക്ടർ ആയി ജോലിചെയ്‌തിരുന്ന മുൻ ഉദ്യോഗസ്ഥൻ എന്നിവരാണ് കസ്‌റ്റഡിയിൽ. വഴിവിട്ട രീതിയിൽ കരാറുകൾക്ക് അനുമതി നൽകുകയും 2,40,000 റിയാൽ കൈക്കൂലി വാങ്ങുകയും ചെയ്‌തതായാണ് കേസ്. 7,696,185 റിയാൽ മൂല്യമുള്ള മൂന്ന് പ്രോജക്ടുകളാണ് ഇത്തരത്തിൽ അനധികൃതമായി നൽകിയത്.
സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു അന്വേഷണം. അഴിമതിവിരുദ്ധ അതോറിറ്റിയുടെ കീഴിൽ നടന്ന അന്വേഷണത്തിലാണ് അനധികൃത പണമിടപാടിനെ കുറിച്ച് സൂചന ലഭിക്കുന്നത്. പിന്നീട്, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ കേസിൽ പഴുതടച്ച അന്വേഷണത്തിനൊടുവിൽ സംഘം വലയിലാവുകയുമായിരുന്നു. നിയമനടപടികൾ പുരോഗമിക്കുന്നതായും പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.