ജിദ്ദ: സൗദിയിൽ അരങ്ങേറാനിരിക്കുന്ന വിവിധ വിനോദപരിപാടികൾക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇനി 'തവക്കൽന'മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാം. ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ബോർഡ് ഓഫ് ചെയർമാൻ തുർക്കി അൽശൈഖി​െൻറയും സൗദി ​േഡറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേധാവി ഡോ. അബ്​ദുല്ല അൽഗാമിദിയുടെയും നിർദേശത്തെത്തുടർന്ന് അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബഫറാത്തും 'തവക്കൽന'ആപ്ലിക്കേഷൻ സി.ഇ.ഒ എൻജി. അബ്​ദുല്ല അൽ ഇസ്സ എന്നിവർ റിയാദിൽ വെച്ച് ഇതുസംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

കരാർ പ്രകാരം, ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി അംഗീകരിച്ച ടിക്കറ്റ് സേവന ദാതാക്കളെ 'തവക്കൽന'ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. അതുവഴി ഗുണഭോക്താവ് വാങ്ങിയ ടിക്കറ്റുകൾ ആപ്ലിക്കേഷനിൽ ദൃശ്യമാകും.

വിനോദ പരിപാടികളിലേക്ക് സന്ദർശകരെ ആകർഷിക്കാനും വേഗത്തിൽ പ്രവേശനം അനുവദിക്കാനുമെല്ലാം പുതിയ പദ്ധതി സഹായിക്കും. കോവിഡ് മഹാമാരിക്ക് ശേഷം വിവിധ വിനോദ പരിപാടികളിലും പ്രവർത്തനങ്ങളിലുമെല്ലാം സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്​ടിക്കുന്നതിൽ വലിയ സംഭാവന നൽകുന്നതിന് പുതിയ കരാർ വഹിക്കുന്ന പങ്ക് അതോറിറ്റിയുടെ ഡയറക്​ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ശൈഖ് ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Entertainment tickets will now be available through Tawakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.