വിനോദ പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഇനി 'തവക്കൽന'വഴിയും
text_fieldsജിദ്ദ: സൗദിയിൽ അരങ്ങേറാനിരിക്കുന്ന വിവിധ വിനോദപരിപാടികൾക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇനി 'തവക്കൽന'മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാം. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ബോർഡ് ഓഫ് ചെയർമാൻ തുർക്കി അൽശൈഖിെൻറയും സൗദി േഡറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേധാവി ഡോ. അബ്ദുല്ല അൽഗാമിദിയുടെയും നിർദേശത്തെത്തുടർന്ന് അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബഫറാത്തും 'തവക്കൽന'ആപ്ലിക്കേഷൻ സി.ഇ.ഒ എൻജി. അബ്ദുല്ല അൽ ഇസ്സ എന്നിവർ റിയാദിൽ വെച്ച് ഇതുസംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം, ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി അംഗീകരിച്ച ടിക്കറ്റ് സേവന ദാതാക്കളെ 'തവക്കൽന'ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. അതുവഴി ഗുണഭോക്താവ് വാങ്ങിയ ടിക്കറ്റുകൾ ആപ്ലിക്കേഷനിൽ ദൃശ്യമാകും.
വിനോദ പരിപാടികളിലേക്ക് സന്ദർശകരെ ആകർഷിക്കാനും വേഗത്തിൽ പ്രവേശനം അനുവദിക്കാനുമെല്ലാം പുതിയ പദ്ധതി സഹായിക്കും. കോവിഡ് മഹാമാരിക്ക് ശേഷം വിവിധ വിനോദ പരിപാടികളിലും പ്രവർത്തനങ്ങളിലുമെല്ലാം സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയ സംഭാവന നൽകുന്നതിന് പുതിയ കരാർ വഹിക്കുന്ന പങ്ക് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ശൈഖ് ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.