മീഡിയ എക്സലൻസ് അവാർഡിന് എൻട്രികൾ ക്ഷണിച്ചു

റിയാദ്: ഈ മാസം 23ന് നടക്കുന്ന സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്നാമത് മീഡിയ എക്സലൻസ് അവാർഡിന് മാധ്യമ മന്ത്രാലയം എൻട്രികൾ ക്ഷണിച്ചു. ടൂറിസം അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് അവാർഡുകൾ നൽകുക. സർക്കാർ ഏജൻസികൾക്കായുള്ള മീഡിയ കാമ്പയിനുകൾ, ക്രിയേറ്റിവ് ഫോട്ടോഗ്രഫി, ലാഭേച്ഛയില്ലാത്ത സ്വകാര്യ സംരംഭങ്ങൾക്കുവേണ്ടിയുള്ള വിഡിയോ, വ്യക്തിഗത ഡിജിറ്റൽ മീഡിയ, പ്രസ് കവറേജ്, ടെലിവിഷൻ തുടങ്ങി ഒമ്പത് മീഡിയ വിഭാഗങ്ങളിൽനിന്ന് ഈ മാസം 20 മുതൽ എൻട്രികൾ സ്വീകരിച്ചുതുടങ്ങും. വിഡിയോ നിർമാണം, റേഡിയോ, പോഡ്‌കാസ്റ്റുകൾ, ദേശസ്നേഹ ഗാനങ്ങളുടെ ദൃശ്യവത്കരണം എന്നിവയും മൂന്നാമത് മീഡിയ എക്സലൻസ് അവാർഡിൽ പരിഗണിക്കും. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളും സവിശേഷതകളും ഉയർത്തിക്കാട്ടുന്ന മാധ്യമ സൃഷ്ടികൾക്കും വിനോദസഞ്ചാരം ലക്ഷ്യമിടുന്ന സിനിമകൾക്കും ഇത്തവണ അവസരമുണ്ട്.

Tags:    
News Summary - Entries invited for Media Excellence Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.