ജിദ്ദ: ദൗഹതുല് ഉലൂം ഇൻറര്‍നാഷനല്‍ സ്കൂള്‍ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. വിദ്യാർഥികളും അധ്യാപകരും സംയുക്തമായി നടത്തിയ പരിപാടി വൈവിധ്യവും വർണാഭവുമായിരുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച ബോധവത്കരണത്തിെൻറ ഭാഗമായി ഓൺലൈനിൽ നടത്തിയ പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
ഫൗസിയ, അബ്ദുല്‍ ഹമീദ്, അജ ബഷീര്‍, മാലിക, അരീബ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വീഡിയൊ പ്രദര്‍ശനവും നടന്നു. വഫ സലീം സ്വാഗതം പറഞ്ഞു. മുഹമ്മദ് ഇബാദത്തുല്ല ഖിറാഅത്ത് നിർവഹിച്ചു. ഭൂമിയെ വൃത്തിയുള്ളതാക്കി മാറ്റുമെന്ന് വിദ്യാർഥികള്‍ പ്രതിജ്ഞ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.