യാംബു: കാണികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി യാംബു റോയൽ കമീഷൻ വ്യവസായ നഗരിയിലെ ഇക്വസ്ട്രിയൻ സെൻററിൽ രണ്ടുദിവസമായി നടന്ന അശ്വാഭ്യാസപ്രകടനം സമാപിച്ചു. രണ്ടാമത്തെ 'മൈനർ ഷോ ജംപിങ് ചാമ്പ്യൻഷിപ്പി'ന് വേണ്ടി നടന്ന കുതിരയോട്ട മത്സരത്തിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രമുഖരായ 55ലധികം റൈഡേഴ്സ് പങ്കെടുത്തു. ആറു റൗണ്ടിലായിരുന്നു മത്സരം. സമാപനച്ചടങ്ങിൽ യാംബു ഗവർണർ സഅദ് ബിൻ മർസൂഖ് അൽ സുഹൈമി, യാംബു റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് കുർഷീ, റോയൽ കമീഷൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് അഹമ്മദ് അൽ ശഖ്ദലി, മറ്റ് വിവിധ സുരക്ഷാസേനകളുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മത്സരത്തിൽ മാറ്റുരച്ച ഹോഴ്സ് ജോക്കികളുടെ പ്രകടനം കാണികളിൽ ഏറെ ആവേശത്തിരയിളക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടത്തിയ മത്സരം കാണാൻ ധാരാളം ആളുകൾ എത്തി. അറബ് കുതിരസവാരി പ്രേമികളുടെ ഒത്തുചേരലും മത്സരവേദിക്കരികെ ഒരുക്കിയ വിവിധ പവലിയനുകളും വമ്പിച്ച ഉത്സവ പ്രതീതിയാണ് നഗരിയിൽ ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.