ജിദ്ദ: ഈ വർഷം ഹജ്ജ് വളൻറിയർ സേവനം ചെയ്ത ഏറനാട് മണ്ഡലത്തിൽനിന്നുള്ള കെ.എം.സി.സി പ്രവർത്തകരെ ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ആദരിച്ചു. ഷറഫിയ സ്നേഹസ്പർശം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘ഇന്ത്യൻ നാഷനൽ ഡെവലപ്മെൻറൽ ഇൻക്ലൂസീവ് അലൈൻസ് (ഇൻഡ്യ) എന്ന പ്രതിപക്ഷ കൂട്ടായ്മ മതേതരത്വത്തിെൻറ പ്രതീക്ഷ’ എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കടുത്ത ചൂടിലും അഷ്ടദിക്കിൽനിന്ന് വന്ന ഹാജിമാർക്ക് സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെ അദ്ദേഹം മുക്തകണ്ഠം അഭിനന്ദിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യപ്രഭാഷണം നടത്തി. ലോകത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന പ്രധാന ഘടകമായ മതേതരത്വം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇൻഡ്യ മതേതരത്വത്തിെൻറ പ്രതീക്ഷ തന്നെയാണ്. ഇതുവരെയുള്ള പ്രവർത്തനങ്ങൾ അതാണ് കാണിക്കുന്നതെന്നും ഹബീബ് പറഞ്ഞു. ഏറനാട് മണ്ഡലം പ്രസിഡൻറ് എം.കെ. അഷ്റഫ് കിഴുപറമ്പ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സൈതലവി പുളിയങ്കോട് ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും വളൻറിയർ കാപ്റ്റനുമായ ശിഹാബ് താമരക്കുളം, ജില്ല ഭാരവാഹികളായ സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, മണ്ഡലം ഭാരവാഹികളും പഞ്ചായത്ത് ഭാരവാഹികളുമായ മൊയ്ദീൻ കുട്ടി കാവനൂർ, സലാം കെ.വി. കാവനൂർ, അബ്ദുറഹ്മാൻ തങ്ങൾ അരീക്കോട്, അലി കിഴുപറമ്പ്, ബക്കർ കുഴിമണ്ണ, ഫിറോസ് എടവണ്ണ, ഫൈസൽ ബാബു ഒതായി, അനസ് ചാലിയാർ എന്നിവർ സംസാരിച്ചു. വളൻറിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സുനീർ എക്കാപറമ്പ് ഖിറാഅത്ത് നിർവഹിച്ചു. മൻസൂർ കെ.സി. അരീക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.