മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​അ്​​തി​കാ​ഫി​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​നം

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ റ​മ​ദാ​നി​ൽ ഇ​അ്​​തി​കാ​ഫ് ഇ​രി​ക്കാ​ൻ​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

'സാ​ഇ​റൂ​ൻ' (സ​ന്ദ​ർ​ശ​ക​ർ) എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ഇ​തി​നു​ള്ള സേ​വ​നം വ്യാ​ഴാ​ഴ്​​ച മു​ത​ൽ ല​ഭ്യ​മാ​ണ്. ഇ​അ്​​തി​കാ​ഫി​ന്​ വ​രു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും അ​റി​യാ​നും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​അ്​​തി​കാ​ഫി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും നി​യ​​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി മ​സ്​​ജി​ദു​ന്ന​ബ​വി ഇ​അ്​​തി​കാ​ഫ്​ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ര​ജി​സ്ട്രേ​ഷ​ൻ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ ഉ​ട​ൻ ത​ന്നെ ഇ​അ്​​തി​കാ​ഫി​ന് പെ​ർ​മി​റ്റ് നേ​ടാ​നാ​കു​മെ​ന്നും ക​മ്മി​റ്റി ത​ല​വ​ൻ അ​ബ്ദു​ല്ല അ​ൽ​ഹു​നൈ​നി പ​റ​ഞ്ഞു. ​പ്ര​വാ​ച​ക​പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ മേ​ൽ​ത്ത​ട്ടി​ൽ പു​രു​ഷ​ന്മാ​ർ​ക്കും പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത് സ്ത്രീ​ക​ൾ​ക്കു​മാ​യി ഇ​അ്തി​കാ​ഫി​നു​ള്ള സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​ഫ്​​താ​റും അ​ത്താ​ഴ​വും പാ​നീ​യ​ങ്ങ​ളും ഇ​അ്​​തി​കാ​ഫി​ലു​ള്ള​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യും. വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​മു​ണ്ടാ​കും. സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Ethikafin Registration Service at masjid nabawi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.