റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ക്രിസ്മസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മലസ് ചെറീസ് റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രസിഡൻറ് ആൻറണി വിക്ടർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ നിസാർ മുസ്തഫ ആമുഖ പ്രസംഗം നടത്തി. നൃത്താധ്യാപകരായ ബിന്ദു സാബു, ധന്യ ശരത്ത് എന്നിവർ ചിട്ടപ്പെടുത്തിയ ഡാൻസും ഗോൾഡൻ മെലഡീസ് ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും ആഘോഷ പരിപാടികളുടെ മുഖ്യയിനങ്ങളായിരുന്നു. ഗായകരായ സുരേഷ് ആലപ്പുഴ, തങ്കച്ചൻ, ജലീൽ കൊച്ചി, അൽതാഫ് കാലിക്കറ്റ്, നിഷ ബിനീഷ്, മാലിനി നായർ, ദേവിക ബാബുരാജ് എന്നിവർ ഗാനമേള അവതരിപ്പിച്ചു.
‘ഇവ’ അംഗങ്ങളായ അബ്ദുൽ സലാം, നജ്മുദ്ദീൻ, ഫിദ ബഷീർ, ഷാജഹാൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു. സുൽഫിക്കർ ആര്യാട് സാന്റാക്ലോസ് ആയി വേഷമിട്ടു സദസ്സിനെ ഹരം കൊള്ളിച്ചു. സാനു മാവേലിക്കര, ബദർ കാസിം, സിജു പീറ്റർ, നിസാർ അഹമ്മദ്, ഹാഷിം ചീയാംവെളി, നിസാർ കോലത്ത്, ഷാജി പുന്നപ്ര, ആസിഫ് ഇഖ്ബാൽ, താഹിർ കാക്കാഴം, അബ്ദുൽ അസീസ്, ജലീൽ കാലുതറ, സുദർശന കുമാർ, ജയരാജ്, റീന സിജു, നൗമിതാ ബദർ, സീന നിസാർ, ഷാദിയ ഷാജഹാൻ, ആനന്ദം നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ടി.എൻ.ആർ. നായർ നന്ദിയും പറഞ്ഞു. ധന്യ ശരത് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.