ജിദ്ദ : പെരിന്തൽ മണ്ണ എൻ. ആർ. ഐ ഫോറവും ഫോക്കസ് ജിദ്ദയും സംയുക്തമായി ഹിബ ഏഷ്യ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് ആഗസ്ത് 11 വെള്ളിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാബ് മക്കയിലുള്ള ഹിബ ഏഷ്യ മെഡിക്കൽ സെൻററിലാണ് ക്യാമ്പ്്. ഫോക്കസുമായി സഹകരിച്ച് പെൻറിഫ് നടത്തുന്ന രണ്ടാമത് മെഡിക്കൽ ക്യാമ്പാണ് ഇത്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് മൂന്ന് വരെയാണ്. കിഡ്നി സംബന്ധമായ രോഗങ്ങള്‍ വർധിച്ചു വരുന്ന സഹചര്യത്തില്‍ രോഗത്തെ നേരത്തെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത് .
പെൻറീഫ് പരിധിയിൽപെട്ട വിവിധ പ്രാദേശിക കൂട്ടായ്മകളും ക്യാമ്പുമായി സജീവമായി സഹകരിക്കുന്നുണ്ട്. രജിസ്ട്രേഷന് പി.കെ ബിഷർ 0552122879, എം.അഹമ്മദ് 0566088909, പി.കെ സൈദ് 0509551239 എന്നിവരുമായി ബന്ധപ്പെടാം. പെൻറീഫ് നാലാം വാർഷികത്തിെൻറ ഭാഗമായി
മെമ്പർമാരുടെ ക്ഷേമത്തിനുവേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന മണി-ബാക്ക് പോളിസിയോടുകൂടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി, പെരിന്തൽമണ്ണയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് പെൻറീഫ് അംഗങ്ങളെയും - കുടുംബങ്ങളെയും ചേർത്ത് ആരോഗ്യ സുരക്ഷാപദ്ധതി എന്നിവയാണവ.
വാർത്താസമ്മേളനത്തില്‍ പെൻറീഫ് പ്രസിഡൻറ് നാലകത്ത് റഷീദ് , സെക്രട്ടറി ബിഷർ.പി.കെ- താഴേക്കോട്, ഫോക്കസ് പ്രതിനിധികളായ മുസ്തഫ കമാൽ , ജരീർ വേങ്ങര, ഹിബ ഏഷ്യ പ്രതിനിധികളായ മുഹമ്മദ് കുഞ്ഞി , മിർസ ഷെരീഫ് , അയ്യുബ്ബ് മുസ്ലിയാരകത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.