റിയാദ്: മനുഷ്യെൻറ ഭക്ഷണസ്വാതന്ത്ര്യത്തിൽ പോലും കൈകടത്തുന്ന സംഘ്പരിവാർ ഫാഷിസത്തിന് എതിരെ നവോദയ റിയാദ് സാംസ്കാരിക വേദി ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ‘എെൻറ ഭക്ഷണം, എെൻറ അവകാശം, എെൻറ സ്വാതന്ത്ര്യം’ എന്ന പേരിൽ നടന്ന പരിപാടി എഴുത്തുകാരൻ എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്രാഹ്മണ്യം എങ്ങനെയാണോ ആഹാരശീലം കൊണ്ട് ദലിതനെ അപരവത്കരിച്ചത് അതേവിധമാണ് മുസ്ലിമുകളെയും കമ്യൂണിസ്റ്റുകാരേയും അന്യവത്കരിച്ച് ഹിന്ദുരാഷ്ട്ര നിർമിതിയിലേക്ക് ഇന്ത്യയെ നയിക്കാനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവോദയ സെക്രട്ടറി രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു. ഇതോടൊപ്പം ബീഫ് കറിവെച്ച് വിതരണം ചെയ്യുകയും ചെയ്തു.
സാംസ്കാരിക കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗോമാംസ നിരോധന പശ്ചാത്തലത്തിൽ നോവലിസ്റ്റ് ബീന എഴുതിയ ‘കലിഭാരതം’ എന്ന കഥയെ വിജയകുമാർ ചടങ്ങിൽ അവതരിപ്പിച്ചു. ദീപ ജയകുമാർ, ഉദയഭാനു, അഹ്മദ് മേലാറ്റൂർ, സുരേഷ് സോമൻ, സിദ്ദീഖ് കൊണ്ടോട്ടി, റസൂൽ സലാം, ജ്യോതി സതീഷ്, മനോഹരൻ, ഷാജു കുമ്മിൾ, നിധിൻ, അബ്ദുൽ റഷീദ്, ഹാരിസ് എന്നിവർ സംസാരിച്ചു. കൺവീനർ ഷൈജു ചെമ്പൂര് സ്വാഗതവും ഹേമന്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.