ജിദ്ദ: സൂഖ് ഉക്കാദ് മേളയിൽ ഇൗ വർഷത്തെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ലോകപ്രശസ്തമായ ഒമാനി കഠാരയാണ്. ഒമാനി കര കൗശല, നാടോടി കലാകാരൻമാരുടെ സംഘങ്ങളുടെ ആഭിമുഖ്യത്തിലുള്ള സ്റ്റാളിൽ വിൽപ്പനക്കും പ്രദർശനത്തിനും എത്തിച്ചിട്ടുള്ള ഖൻജാർ എന്ന വെള്ളിപ്പിടിയുള്ള കഠാര സന്ദർശകരെ ഏറെ ആകർഷിക്കുന്നു. 1,000 മുതൽ 10,000 റിയാൽ വരെ വിലയുള്ള വ്യത്യസ്ത ഇനം കഠാരകൾ ഇവിടെ കിട്ടാനുണ്ട്. ഒമാെൻറ ദേശീയ ചിഹ്നമാണ് ഖൻജാർ. ഒമാൻ ദേശീയ പതാകയിലും ഖൻജാർ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ഒമാനി പുരുഷൻമാരുടെ വസ്ത്രത്തിെൻറയും ഭാഗമാണ് ഇൗ കഠാര.
നിരവധി ഇനം ഖൻജാറുകൾ നിലവിലുണ്ടെന്ന് സൂഖ് ഉക്കാദിലെത്തിയ ഒമാൻ ക്രാഫ്റ്റ് ഇൻഡസ്ട്രി അസോസിയേഷനിലെ ഹമ്യാർ ബിൻ ഹമദ് അൽ ഉമാരി പറയുന്നു.
സൂരി, സെയ്ദി, ബതാനി, സാഹിലി, നിസ്വാനി എന്നിവയാണവ. ഒമാൻ രാജകുടുംബം ഉപയോഗിക്കുന്നത് സെയ്ദി മാതൃകയിലുള്ള ഖൻജാറാണ്.
കിഴക്കൻ മേഖലയിലെ സൂർ പ്രദേശത്ത് നിന്നുള്ളതാണ് സൂരി. സ്വർണവർണ പിടിയുള്ള, കനം കുറഞ്ഞ, ചെറിയ കഠാരയാണത്.
അതിെൻറ താഴ്ഭാഗം തുകലിലാണ് നിർമിക്കുന്നത്. വെള്ളി, സ്വർണ എംബ്രോയ്ഡറി പണിയും അതിൽ ചെയ്യും. നിസ്വ പ്രവിശ്യയിലെ നിസ്വാനിയുടെ പിടി ദാരുനിർമിതമാണ്. സെയ്ദിയുമായി സാമ്യമുള്ള ഇതിൽ ആനക്കൊമ്പും ഉപയോഗിക്കാറുണ്ട്. ഏറ്റവും മികച്ച ഖൻജാറുകളിലൊന്നായി പരിഗണിക്കുന്നതുമാണ് നിസ്വാനി. ജൂലൈ 13 നാണ് സൂഖ് ഉക്കാദ് സമാപിക്കുന്നത്. ഇൗജിപ്താണ് ഇത്തവണത്തെ അതിഥി രാഷ്ട്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.