ത്വാഇഫ്: 12ാമത് സൂഖ് ഉക്കാദ് മേളക്ക് ത്വാഇഫിൽ കൊടിയേറി. ബുധനാഴ്ച വൈകുന്നേരം നടന്ന പാരമ്പര്യത്തനിമയാർന്ന ചടങ്ങിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജിെൻറ (എസ്.സി.ടി.എച്ച്) ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. എസ്.സി.ടി.എച്ച് ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാൻ മേളനഗരിയിലേക്ക് മക്ക ഗവർണറെ സ്വീകരിച്ചു. സൂഖിെൻറ ചരിത്രപ്രാധാന്യത്തെ കുറിച്ചും ഇത്തരം പാരമ്പര്യ മേളകളിൽ ഭരണാധികാരികൾക്കുള്ള അതീവ താൽപര്യത്തെ കുറിച്ചും ഇരുവരും തങ്ങളുടെ പ്രഭാഷണങ്ങളിൽ വിശദീകരിച്ചു.
കവിതയും സംഗീതവുമുൾപ്പെടെ മേഖലയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി പരിപാടികളാണ് ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി ഒരുക്കിയിരുന്നത്. അമീർ ബദർ ബിൻ അബ്ദുൽ മുഹ്സിെൻറ മേൽനോട്ടത്തിൽ നടന്ന പരിപാടികളിൽ പ്രശസ്തരായ നിരവധി സൗദി കലാകാരൻമാർ പെങ്കടുത്തു. ഇൗ പരിപാടികൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉക്കാദ് തിയറ്ററിൽ വീണ്ടും പ്രദർശിപ്പിക്കുന്നുണ്ട്.
സൂഖ് ഉക്കാദ് അന്താരാഷ്ട്ര അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. സാഹിത്യത്തിനുള്ള അവാർഡ് നാസർ ബിൻ സഅദ് അൽറശീദ് ഏറ്റുവാങ്ങി. മൂന്നുലക്ഷം റിയാൽ ആയിരുന്നു സമ്മാനതുക. അറബി കാവ്യത്തിനുള്ള 80,000 റിയാലിെൻറ അവാർഡ് ജാസിം മുഹമ്മദ് അൽ സഹീഹിനായിരുന്നു. ഇൗജിപ്തുകാരനായ മുഹമ്മദ് അഹമദ് മുഹമ്മദ് നാജിക്കാണ് വിവരണാത്മക അറബി കൈയെഴുത്തിനുള്ള അവാർഡ് (ഒരുലക്ഷം റിയാൽ). ഉക്കാദ് ഇൻറർനാഷനൽ അറബി കാലിഗ്രാഫി അവാർഡിൽ യമനിൽ നിന്നുള്ള അബ്ദുൽ മജീസ് മുഹമ്മദ് അൽഅഹ്ദൽ ഒന്നാം സ്ഥാനം നേടി. സൗദി പൗരൻ സൗദ് ശാക്കിർ ഖാൻ ആണ് രണ്ടാം സ്ഥാനത്ത്.
ജോർഡൻ സ്വദേശി മുഹമ്മദ് അബ്ദുല്ല അബുനാജി മൂന്നാം സ്ഥാനത്തും. ഫൈൻആർട്സ് അവാർഡുകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയത് സൗദി പൗരൻമാരായ സാമിർ മുഹമ്മദ് ഇബ്രാഹിം റിബാത്തും സാലിഹ് സാലിഹ് അൽശഹ്രിയുമാണ്. മ്യാൻമർ സ്വദേശി റാശ മുഹമ്മദ് സിദ്ദീഖ് മൂന്നാമതെത്തി. മക്ക, ത്വാഇഫ് ഭരണ സംവിധാനങ്ങളുമായി സഹകരിച്ച് മേള നടത്തുന്നതിനുള്ള ഉത്തരവാദിത്തം എസ്.സി.ടി.എച്ചിന് സൽമാൻ രാജാവ് നൽകിയ ശേഷമുള്ള രണ്ടാമത്തെ മേളയാണ് ഇത്തവണത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.