ജിദ്ദ: ഏറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ മത തീവ്രവാദികൾക്കെതിരെ നവോദയ ജിദ്ദ യുവജനവേദിയുടെ നേതൃത്വത്തിൽ ‘വർഗീയത തുലയട്ടെ’ പ്രതിഷേധ കാമ്പയിനിന് തുടക്കമായി. പ്രതിഷേധ സംഗമം നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.
നവോദയ യുവജനവേദി കണ്‍വീനര്‍ ആസിഫ് കരുവാറ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഫൈസല്‍ കൊടശ്ശേരി അഭിമന്യു അനുസ്മരണം നടത്തി. പ്രതിഷേധ സംഗമത്തിെൻറ ഭാഗമായി നടന്ന ഹൃദയജ്വാലയില്‍ ഷെറിന്‍ മൊയ്തീന്‍ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
സി.എം അബ്്ദുറഹ്്മാൻ, ഫിറോസ് മുഴുപ്പിലങ്ങാട്, റഫീഖ് പത്തനാപുരം, വീനീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഫ്സല്‍ പാണക്കാട് സ്വാഗതവും ഷറഫുദ്ദീന്‍ കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.