ജിദ്ദ: വിദ്യാർഥികൾക്ക് ജിദ്ദ ഐ.സി.എഫ്. വെക്കേഷൻ ക്ലാസ് ആരംഭിച്ചു. ജിദ്ദയിലെ എട്ട് കേന്ദ്രങ്ങളിൽ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്.. ഖുർആൻ പാരായണ രീതി (തജ്വീദ്), ഖുർആൻ മനഃ:പാഠമാക്കൽ (തഹ്ഫീദ്), നിസ്കാരപാഠം, ഇസ്ലാമിക ചരിത്രപാഠങ്ങൾ, ദൈനംദിന ചര്യകൾ , ക്വിസ്, തുടങ്ങിയവയാണ് പഠനപദ്ധതിയിലുള്ളത്. ബവാദി, ശാരഹിറ, മഹ്ജർ, കിലോ 5, ശറഫിയ്യ, മുശ്രിഫ, ഹലഖ, ഹയ്യറൗദ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ക്ലാസുകൾ.ശറഫിയയിലെ ക്ലാസുകളുടെ ഉദ്ഘാടനം അബ്ദുൽറാൻ മളാഹിരി നിർവ്വഹിച്ചു.
ഇബ്രാഹിം സഖാഫി നരിനി, അബ്ദുൽ സലാം മുസ്ലിയാർ ചെട്ടിപ്പടി, അബ്ദുല്ല അഹ്സനി മഞ്ചേരി, റിയാസ് സഖാഫി കൊല്ലം തുടങ്ങിയവർ ആശംസകളർപ്പിച്ചു. മുഹമ്മദ് സബീഹ് തഴത്തറ ഖിറാഅത്ത് നടത്തി. അബു മിസ്ബാഹ് ഐക്കരപ്പടി സ്വാഗതം പറഞ്ഞു. അഞ്ചു മുതൽ 13 വയസുവരെയുള്ള വിദ്യാർഥി^ വിദ്യാർഥിനികൾക്കാണ് പ്രവേശനം. മുതിർന്ന കുട്ടികൾക്ക് പേഴ്സണാലിറ്റി ഡെവലപ്മെൻറിന് പ്രത്യേക കോഴ്സും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0508773424,0126647669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പഠിതാക്കൾള്ള വാഹനസൗകര്യവും ഏർപ്പെടുത്തുണ്ടെന്ന് ഭാരവാഹികൾ ആറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.