ജിദ്ദ: ഉപമകളും ഉപമാലങ്കാരങ്ങളും ഖുര്‍ആനില്‍ സമൃദ്ധമായി കാണാമെന്നും അത് മനുഷ്യഹൃദയത്തെ വശീകരിക്കാനുള്ള സവിശേഷ ശൈലിയാണെന്നും കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഇസ്മാഇൗല് മരുതേരി പറഞ്ഞു. തനിമ സാംസ്കാരികവേദി ജിദ്ദ നോർത്ത് സോണിനു കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെൻറർ സംഘടിപ്പിച്ച 'ഖുര്‍ആനിലെ ഉപമകൾ'എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് മലർച്ചെണ്ടുപോലെ സുഗന്ധപൂരിതമാക്കാനും ശ്രോതാക്കളുടെ സംവേദനത്തെ തട്ടിയുണര്‍ത്താനും ഖുര്‍ആനിലെ ഉപമകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ആശയവിനിമയത്തിെൻറ സർവ സാധ്യതകളും ഖുര്‍ആന്‍ ഉപയോഗിച്ചതായി അത് പഠിക്കുന്ന ഏതൊരു ഭാഷാപഠിതാവിനും ബോധ്യമാവും. കവിതകളിലും നോവലുകളിലും സംസാരങ്ങളിലും ഉപയോഗിക്കുന്ന ഉപമകള്‍ മനുഷ്യമനസ്സിനെ തട്ടിയുണര്ത്താന് പര്യാപ്തമാണെന്ന നിലയില്‍ ഖുര്‍ആന്‍ ഉപയോഗിച്ചതായി മലയാള കവിതകളും ഇംഗ്ലീഷ് സാഹിത്യത്തിലെ ഉദാഹരണങ്ങളും ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു. ഖുര്‍ആന്‍ സാഹിത്യകൃതിയോ ശാസ്ത്രഗ്രന്ഥമോ അല്ല. മനുഷ്യനെ നന്മയിലേക്ക് പ്രചോദിപ്പിക്കുകയാണ് ഉപമകളിലൂടെ കാര്യങ്ങള്‍ വിവരിച്ചതിെൻറ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ശംനാട് സ്വാഗതവും മുനീര്‍ ഇബ്രാഹീം നന്ദിയും പറഞ്ഞു. തമീം അബ്ദുല്ല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.