അൽഖോബാർ: പ്രവാസി ക്ഷേമനിധിയിൽ ചേർന്നവർ മാസംതോറുമുള്ള അംശാദായം അടക്കുന്നതിന് കാലതാമസം വരുത്തിയാൽ അമിതപിഴ ഈടാക്കുന്ന നിയമം പിൻവലിക്കണമെന്ന് നവയുഗം സാംസ്കാരികവേദി തുഖ്ബ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുവരെ അമിത പിഴ തുക അടച്ചവർക്ക്, അപ്രകാരം അടച്ച അധിക തുക, ഇനി അടക്കാനുള്ള അംശാദായത്തിൽ ഉൾപ്പെടുത്തി നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഖോബാർ റഫ ഓഡിറ്റോറിയത്തിലെ ക്ഷേമരാജു നഗറിൽ നടന്ന മേഖല സമ്മേളനം പ്രിജി കൊല്ലം, സരള ഉതുപ്പ്, സിറാജ് എന്നിവർ ഉൾപ്പെട്ട പ്രിസീഡിയം നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയവും ജയചന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് സുറുമി നസീം, രാജേഷ്, റഷീദ്, സാജൻ, ഷിബു ശിവാലയം എന്നിവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ബിജു വർക്കി, നിസ്സാം കൊല്ലം, വിനീഷ്, തമ്പാൻ നടരാജൻ എന്നിവർ സംസാരിച്ചു. പത്മനാഭൻ മണിക്കുട്ടൻ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. പ്രഭാകരൻ സ്വാഗതവും ദാസൻ നന്ദിയും പറഞ്ഞു. 28 അംഗങ്ങളടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.