ജിദ്ദ: മക്ക മസ്ജിദുൽ ഹറാമിലെ വിപുലീകരണ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഹജ്ജ് സീസണിൽ താൽക്കാലികമായി നിർത്തിവെച്ച ജോലികളാണ് കഴിഞ്ഞദിവസം പുനരാരംഭിച്ചത്. മൂന്നാം സൗദി വികസന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും ഇലക്ട്രോ മെക്കാനിക്കൽ േജാലികളുമാണ് വിവിധ കോൺട്രാക്ടിങ് കമ്പനികൾക്ക് കീഴിൽ പൂർത്തിയാക്കാൻ ആരംഭിച്ചിരിക്കുന്നത്. നിർമാണത്തിലിരുന്ന സ്ഥലങ്ങൾ ഹജ്ജ് വേളയിൽ തീർഥാടകർ ഉപയോഗിച്ചിരുന്നു.
തീർഥാടകർ മടങ്ങിയതോടെയാണ് അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ വീണ്ടും നടപടികൾ ആരംഭിച്ചതെന്ന് ഇരുഹറം കാര്യാലയ പദ്ധതി, എൻജിനീയറിങ് പഠന ഏജൻസി വ്യക്തമാക്കി. കിങ് അബ്ദുല്ല വികസന ഭാഗം, മത്വാഫ് വികസന ഭാഗം, കവാടങ്ങളായ കിങ് അബ്ദുൽ അസീസ് ഗേറ്റ്, ബാബുൽ ഉംറ, ബാബുൽ ഫത്ഹ് എന്നിവ തീർഥാടകർക്ക് തുറന്നു കൊടുത്തതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.