പാഷ

പ്രവാസി നാട്ടിൽ മരിച്ചു

ജുബൈൽ: ദീർഘകാലം ജുബൈലിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു. ജുബൈൽ ഗോൾഡ് മാർക്കറ്റിന്​ സമീപം ലാമി സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ട് കോണം സ്വദേശി പാഷാ ആണ്​ മരിച്ചത്​.

ഹൃദയസംബന്ധമായ രോഗം മൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഒരു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിൽ പോയത്. നാല് പതിറ്റാണ്ട് ജുബൈലിൽ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ: സലീമ. മക്കൾ: ഇബ്രാഹിം ബാദുഷ, ഷഹാന ബാദുഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.