ലോക പരിസ്ഥിതി ദിനത്തിൽ പ്രവാസി വനിതാ വിഭാഗം സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച അനുപമ, ഹസീന ഷമീർ എന്നിവർക്ക്​ സാജുജോർജ്​, ഖലീൽ പാലോട്​ എന്നിവർ പ്രശംസാഫലകം സമ്മാനിക്കുന്നു

പ്രവാസി സാംസ്കാരിക വേദി പരിസ്‌ഥിതി കാമ്പയിന് പരിസമാപ്തി

റിയാദ്‌: ലോക പരിസ്ഥിതി ദിനത്തിൽ പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം ആരംഭിച്ച 'പച്ചപ്പ്' പരിസ്ഥിതി കാമ്പയിൻ സമാപിച്ചു. സാഹിത്യകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം കുറിച്ച പരിപാടി സമ്മാന വിതരണത്തോടെയാണ്​ സമാപിച്ചത്​. ആവാസ വ്യവസ്ഥയുടെ തകർച്ചയിൽ ഉൾക്കണ്ഠപ്പെടുന്നതോടൊപ്പം നിത്യജീവിതത്തിൽ പച്ചപ്പുമായി നിരന്തരബന്ധം പുലർത്താനും അത് സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് ഒരു മാസത്തെ കാമ്പയിനിലൂടെ ശ്രമിച്ചതെന്ന് കാമ്പയിൻ രക്ഷാധികാരി സാജു ജോർജ്​ പറഞ്ഞു. പച്ചപ്പ് കാമ്പയിൻ ജനറൽ കൺവീനർ ജാസ്മിൻ അഷ്റഫ് അധ്യക്ഷത വഹിച്ചു.

പ്രവാസി ജനറൽ സെക്രട്ടറി ഖലീൽ പാലോട്, സത്താർ താമരത്ത്, അനുപമ, റഷീദ് അലി കൊയിലാണ്ടി, എൻജി. അബ്​ദുറഹ്​മാൻ കുട്ടി, മുജീബ് എന്നിവർ സംസാരിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പരിപാടിയിൽ നേരത്തെ നടന്ന വിവിധ മത്സരങ്ങൾക്കുള്ള വിജയികൾക്ക് സമ്മാന വിതരണം നടന്നു. പച്ചപ്പ് കവിതാരചനയിൽ സത്താർ താമരത്ത്, റഷീദലി കൊയിലാണ്ടി എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

മൂന്നാം സ്ഥാനം ധന്യ ശരത് നേടി. മൈക്രോഗ്രീൻ മത്സരത്തിൽ ഫൗസിയ താജ്, ആബിദാ മുനവ്വർ, മുബീനാ അസീസ് എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ സ്വീകരിച്ചു. പ്രവാസി നേതാക്കളായ സാജു ജോർജ്​, ഖലീൽ പാലോട്, സൈനുൽ ആബിദ്, റഹ്​മത്ത് തിരുത്തിയാട്, അംജദ് അലി, അഡ്വ. റെജി, ഷഹ്ദാൻ, റിഷാദ് എളമരം, ജാസ്മിൻ അഷ്‌റഫ് എന്നിവർ സമ്മാനങ്ങൾ നൽകി.

റിയാദിലെ അടുക്കളത്തോട്ട നിർമാതാക്കളായ ഏതാനും കുടുംബങ്ങളെ വേദിയിൽ വെച്ച് പ്രത്യേകം ആദരിക്കുകയും അവർ അനുഭവങ്ങൾ പറയുകയും ചെയ്തു. ശിവരാജൻ, ഡോ. ലമീസ്, ഹസീന സമീർ, റഹ്​മത് ബീനക്ക് വേണ്ടി അവരുടെ ഭർത്താവ് എൻജി. അബ്​ദുറഹ്​മാൻ കുട്ടി, മുജീബ്, ജയിംസ് പപ്പി എന്നിവർ പ്രവാസി പ്രസിഡൻറ്​ സാജുജോർജിൽ നിന്നും ഓർമഫലകം ഏറ്റുവാങ്ങി.

മനസ്സുവെച്ചാൽ എല്ലാവർക്കും അൽപമെങ്കിലും പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ജീവിതാനുഭങ്ങളിലൂടെ തെളിയിച്ചത് അവർ സദസ്സുമായി പങ്കിട്ടു. പച്ചപ്പ് ഫോട്ടോഗ്രഫി മത്സരത്തിൽ ഹുസ്ന അബുൽ ഹക്കീം, സനൂജ സജിൻ, ഇൻഷാ അബ്​ദുൽ മജീദ് എന്നിവർ യഥാക്രമം മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അനുപമ, ഷെർമി നവാസ്, യു.സി. റമിത, വി.എം. സനൂജ എന്നിവർ പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല നിർമാണത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കുട്ടികൾക്കുള്ള ചിത്രരചന മത്സരത്തിൽ മിൻഹ മുനീർ, ആയിഷ ബാനു, ഖദീജ സത്താർ എന്നിവർ സീനിയർ വിഭാഗത്തിലും മെഹ്‌റിൻ മുനീർ, ആയിഷ സത്താർ, ലിയാന ഷെറിൻ ജൂനിയർ വിഭാഗത്തിലും ആലിയ ബാനു, നിഹരിക, ശ്രിയ രാഗവ് എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും ആദ്യമൂന്ന് സ്ഥാനങ്ങൾക്കുള്ള സമ്മാനം സ്വീകരിച്ചു.

ഫൈസൽ, അജ്മൽ ഹുസൈൻ, റിഷാദ് എളമരം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മേഖലാ പ്രസിഡൻറ്​ അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും പ്രോഗ്രാം അസിസ്​റ്റൻറ്​ കൺവീനർ അഡ്വ. റെജി നന്ദിയും പറഞ്ഞു.

Tags:    
News Summary - Expatriate Cultural Venue End Environment Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.