ദമ്മാം: ചിത്രീകരണം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും റിലീസ് ചെയ്യാനാവാതെ പ്രവാസിയുടെ സിനിമ പെട്ടിയിൽ. 2019ൽ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും തുടർന്ന് വിവിധ തുറകളിൽനിന്ന് 25ലധികം അംഗീകാരങ്ങളും നേടിയെടുത്ത 'ആളൊരുക്കം' എന്ന ചിത്രത്തിെൻറ നിർമാതാവും ദമ്മാമിലെ ദീർഘകാല പ്രവാസിയുമായ ജോളി ലോനപ്പെൻറ 'സബാഷ് ചന്ദ്രബോസ്' എന്ന പുതിയ പടമാണ് ചിത്രീകരണം കഴിഞ്ഞിട്ടും ഒരുവർഷമായി റിലീസ് കാത്തിരിക്കുന്നത്. ആളൊരുക്കം എന്ന സിനിയുടെ സംവിധായകനായ വി.സി. അഭിലാഷ് തെന്നയാണ് ഇൗ സിനിമയുടേയും കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. യുവനടൻ വിഷ്ണുവാണ് ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്നേഹ പലേരിയെന്ന പുതുമുഖ നടിയാണ് നായിക. നാലുപതിറ്റാണ്ടിന് മുമ്പുള്ള മലയാളിയുടെ ഗ്രാമജീവിതത്തിെൻറ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, ഹാസ്യത്തിെൻറ മേെമ്പാടിയുള്ള സിനിമയാണ് 'സബാഷ് ചന്ദ്രബോസ്'. പേരിലെ പുതുമ പോലെ ഇതിെൻറ പ്രമേയവും മലയാളിക്ക് എളുപ്പം ഉൾക്കൊള്ളാൻ സാധിക്കുന്നതാെണന്ന് അണിയറ ശിൽപ്പികൾ പറയുന്നു. നാല് പതിറ്റാണ്ടിന് മുമ്പ് എൻജിനീയറിങ് ബിരുദവുമായി ദമ്മാമിലെത്തിയ ജോളി ലോനപ്പൻ ഗൾഫിലും നാട്ടിലും കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്.
അധികമാരും എത്തിപ്പെടാത്ത 'സാൻഡ് പ്ലാസ്റ്റിങ്ങി'ലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇൗ മേഖലയിലെ വിദഗ്ധരെ വാർെത്തടുക്കാൻ നാട്ടിൽ ഇതിെൻറ ഇൻസ്റ്റിറ്റ്യൂട്ട് ഉൾെപ്പടെ നടത്തുന്ന അദ്ദേഹം ബിസിനസ് മേഖലയിൽ ശ്രദ്ധേയമായ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിെൻറ മാനേജിങ് എഡിറ്റർകൂടിയാണ്. പുസ്തകങ്ങളേയും കലാരംഗത്തുനിന്നുള്ള സൗഹൃദങ്ങളേയും ഇഷ്ടപ്പെടുന്ന ജോളി ലോനപ്പൻ യാദൃശ്ചികമായാണ് സിനിമ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. സമൂഹത്തിന് സന്ദേശം പകരുന്ന എന്തെങ്കിലുമൊന്ന് താൻ ഇടപെടുന്ന കലകൾക്ക് ഉണ്ടായിരിക്കണമെന്ന ഒരാഗ്രഹം അദ്ദേഹം സൂക്ഷിച്ചിരുന്നു.
അങ്ങനെയാണ് ആളൊരുക്കത്തിെൻറ കഥയുമായെത്തിയ വി.സി. അഭിലാഷിന് ചിത്രം നിർമിക്കാമെന്ന വാക്ക് കൊടുത്തത്. ഒരു അവാർഡെങ്കിലും ചിത്രത്തിന് കിട്ടണമെന്ന് കൊതിച്ച ജോളി ലോനപ്പന് ഇൗ ചിത്രം നേടിക്കൊടുത്തത് 25ലധികം അംഗീകാരങ്ങളാണ്. 2020ൽ ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പ്രദർശിപ്പിക്കാൻ അനുമതി കിട്ടിയത് ഇൗ ചിത്രത്തിനാണ്. നാട്ടിൽ നടന്ന പി.എസ്.സി പരീക്ഷയിലും ആളൊരുക്കം ചോദ്യമായി വന്നു. ഒരാളുെട ഭാവി നിർണയിക്കുന്ന പരീക്ഷയിൽ പോലും ഒരു മാർക്കിെൻറയെങ്കിലും ഭാഗമാകാൻ കാരണമായത് ഏറെ സന്തോഷിപ്പിച്ചു.
പുതിയ ചിത്രത്തിെൻറ ചിത്രീകരണം 2020 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഒരു മാസം പിന്നിടുേമ്പാഴേക്കും കോവിഡ് പ്രതിസന്ധിയായി. കുറേക്കഴിഞ്ഞ് വീണ്ടും പ്രത്യേക അനുമതിയോടെ ചിത്രീകരണം തുടർന്നു. കഴിഞ്ഞവർഷംതെന്ന എല്ലാ ജോലികളും പൂർത്തിയാക്കി. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ ആളുകൾ നിർബന്ധിക്കുന്നു. പക്ഷെ അതിലൂടെ, മുടക്കിയ പണം എങ്ങനെ തിരികെ കിട്ടുമെന്ന് എത്ര പഠിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് റിലീസ് ചെയ്താലേ അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കാനാകൂ. എത്ര കാത്തിരുന്നാലും മലയാളിക്ക് മനസ്സു തുറന്ന് ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു ചിത്രം സമ്മാനിക്കാനാകുമേല്ലാ എന്ന് സമാധാനിക്കുകയാണിപ്പോൾ. ഇരിങ്ങാലക്കുട സ്വദേശിയായ ജോളി ലോനപ്പൻ എറണാകുളത്താണ് താമസം ഉറപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.