റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗദിയിലുടനീളം നടക്കുന്ന മരുഭൂമിയിലേക്കൊരു കാരുണ്യ യാത്രയുടെ സൗദിതല ഉദ്ഘാടനം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു.
റിയാദിന്റെ പ്രാന്തപ്രദേശങ്ങളിൽ മരുഭൂമികളിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകത്തെ മേയ്ക്കുന്നവരെയും കൃഷിയിടങ്ങളിലുള്ളവരെയും തേടിപ്പിടിച്ച് പലവ്യഞ്ജനങ്ങളടക്കമുള്ള റമദാൻ കിറ്റ് എത്തിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഡോ. അബ്ദുൽ നാസർ, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർകോസ്, പ്രോഗ്രാം കോഓഡിനേറ്റർ അലക്സ് പ്രെഡിൻ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം വാലില്ലാപ്പുഴ, റസ്സൽ കൊടുങ്ങല്ലൂർ, ജലീൽ ആലപ്പുഴ, മുജിബ് കായംകുളം, യാസിർ, ബഷീർ കോട്ടയം, ഷെരീഖ് തൈക്കണ്ടി, കെ.ജെ. റഷീദ്, ബിനു കെ. തോമസ്, അൻസാർ പള്ളുരുത്തി, എ.കെ.ടി. അലി, ഷമീർ കല്ലിങ്കൽ, സിയാദ് വർക്കല, ഷിറാസ്, സിയാദ് താമരശ്ശേരി, ശ്യാം വിളക്കുപാറ, സിമി ജോൺസൺ, ഷംന ഷിറാസ്, ജാൻസി അലക്സ്, സുനി ബഷീർ, രാധിക സുരേഷ്, ആൻഡ്രിയ ജോൺസൺ, അനാമിക സുരേഷ്, ഫിദ ഫാത്തിമ, ഷഹിയ ഷിറാസ്, ഫവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.