ഫ്രീസിയ ഹബീബ്

അഖിലേന്ത്യ പ്രസംഗമത്സരത്തിൽ മികവുനേടി പ്രവാസി വിദ്യാർഥിനി

ദമ്മാം: ഒാൾ ഇന്ത്യ സക്സസ് ഗ്യാൻ സൂപ്പർ സ്പീക്കർ റിയാലിറ്റി ഷോ മത്സരത്തിൽ സൗദിയിൽ പ്രവാസിയായ മലയാളി മെഡിസിൻ വിദ്യാർഥിനിക്ക് മികച്ച നേട്ടം. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥിനിയും തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിനിയുമായ ഫ്രീസിയ ഹബീബാണ്​ അപൂർവ നേട്ടത്തിന് അർഹയായത്. 40,185 ആളുകൾ മാറ്റുരച്ച മത്സരവേദിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 പേരിലാണ് ഫ്രീസിയ ഉൾപ്പെട്ടിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽനിന്ന് മൂന്നുപേർ മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നത് ഇൗ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. അടുത്ത ഘട്ടത്തിൽ 100 പേരെയും അതിൽ നിന്ന്​ 10 പേരെയും ഒടുവിൽ ഒരു ജേതാവിനെയുമാണ് തെരഞ്ഞെടുക്കുക. ലോകത്തിലെ തന്നെ മികച്ച പ്രസംഗകരെ വാർത്തെടുക്കുന്ന അന്താരാഷ്​ട്ര തലത്തിലെ പ്രമുഖർ നേതൃത്വം നൽകുന്ന വേദിയാണ് സക്സസ്​ ഗ്യാങ്​.

ഡിബേറ്റുകളിലും പ്രസംഗ വേദികളിലും ഇതിനുമുമ്പും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഫ്രീസിയ ഹബീബ് ഡിസ്​റ്റിഗ്വിഷ്ഡ് ടോസ്​റ്റ്​മാസ്​റ്റർ അവാർഡ് ജേതാവ് കൂടിയാണ്. ഈ അംഗീകാരത്തിന് അർഹയാകുന്ന ലോകത്തിലെ പ്രായം കുറഞ്ഞ വനിത കൂടിയാണ് ഫ്രീസിയ.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഭാരത് കോ ജനിയ ക്വിസ് മത്സരത്തിൽ 200 രാജ്യങ്ങളിൽനിന്ന് പ​െങ്കടുത്ത 40,000 പേരിൽനിന്ന് സൗദിയെ പ്രതിനിധാനംചെയ്​ത്​ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകി ഒന്നാമതെത്തിയ ഫ്രീസിയക്ക് അംബാസഡറിൽനിന്ന് ഉപഹാരവും ലഭിച്ചിരുന്നു.

ക്ലബ്​ ഹൗസിൽ നടക്കുന്ന അതിപ്രധാന ചർച്ചകളിൽ ഇന്ത്യയിലെ പ്രമുഖർക്കൊപ്പം ഫ്രീസിയയും സ്ഥിരം സാന്നിധ്യമാണ്. ഇപ്പോഴത്തെ നേട്ടം ത​െൻറ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണെന്ന് ഫ്രീസിയ പറഞ്ഞു. സൗദിയിലെ വിദ്യാഭ്യാസ ഘട്ടത്തിൽ ഇവിടത്തെ സംഘടനകൾ നൽകിയ അവസരമാണ് അന്താരാഷ്​ട്രതല നേട്ടത്തിന് തന്നെ അർഹയാക്കിയതെന്നും ഫ്രീസിയ കൂട്ടിച്ചേർത്തു.

ഇനി മത്സരം കടുക്കുകയാണ്. ഒന്നാമതെത്തുക ത​െന്നയാണ് ലക്ഷ്യമെങ്കിലും പ്രസംഗകലയിലെ പ്രമുഖരോടൊപ്പം പങ്കെടുക്കാനും കൂടുതൽ അറിയാനും കഴിയുന്നു എന്നതിനാണ് താൻ ഏറെ പ്രധാന്യം നൽകുന്നതെന്നും ഫ്രീസിയ പറഞ്ഞു.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ഫ്രീസിയ നിലവിൽ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറാണ്. ഓൾ ഇന്ത്യ മെഡിക്കൽ മിഷൻ പരിപാടികളുടെ സ്ഥിരം അവതാരകകൂടിയായ ഫ്രീസിയ സൗദിയിലെ കലാവേദികൾക്കും സുപരിചിതയാണ്. സൗദിയിൽ നാപ്കോ കമ്പനിയിലെ ജീവനക്കാരനായ പെരുമ്പാവൂർ വല്ലം സ്വദേശി ഹബീബ് അമ്പാട​െൻറയും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ഖദീജ ഹബീബിെൻറയും മകളാണ്.

Tags:    
News Summary - Expatriate student excels in All India Speech Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.