റിയാദ്: സൗദി അറേബ്യയിലാകെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പെരുകുന്ന സാചര്യത്തിൽ മലയാളി സമൂഹം കൂടുതൽ കരുതലെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റിയാദ് ഘടകം ആവശ്യപ്പെട്ടു. തീവ്രപരിചരണം ആവശ്യമുള്ള കേസുകളും കൂടുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് വ്യാപിപ്പിക്കുന്നതിൽ പങ്കാളികളാക്കരുതെന്നും സ്വയരക്ഷയും സമൂഹത്തിെൻറ ആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്താൻ സൂക്ഷ്മത പുലർത്തണമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. വാക്സിൻ എടുക്കാത്തവർ എത്രയും പെെട്ടന്ന് വാക്സിനെടുക്കണം. രണ്ട് ഡോസും സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് എടുത്ത് സുരക്ഷ ഉറപ്പ് വരുത്തണം. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാനുള്ള മുന്നറിയിപ്പ് മന്ത്രാലയം ഇതിനകം നൽകി കഴിഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ ദിനേന അറിയണമെന്നും അതനുസരിച്ച് ആവശ്യമായ ക്രമീകരങ്ങൾ നടത്തമെണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തൊഴിലിടങ്ങളും പാർപ്പിടങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ പിറകോട്ട് പോകരുത്. കോവിഡിെൻറ പുതിയ സാഹചര്യം അറിയാത്തവരായി കൂടെ താമസിക്കുന്ന അന്യ ദേശക്കാരോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം.
അടുക്കളയിലും ശൗചാലയങ്ങളിലും പാലിക്കേണ്ട ശുചിത്വ മര്യാദകൾ ഓർമിപ്പിക്കുകയും സ്വയം കരുതലെടുത്ത് മുന്നോട്ട് പോകുകയും വേണം. ആൾത്തിരക്കുള്ള പരിപാടികളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കണമെന്നും നിർബന്ധമായും പങ്കെടുക്കേണ്ട പരിപാടികളിലേക്ക് സുരക്ഷ ഉറപ്പ് വരുത്താതെ പോകരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഹാഷിം അറിയിച്ചു.
കഴിഞ്ഞ വർഷം കർഫ്യൂ ലോക് ഡൗൺ ഉൾപ്പടെ കടുത്ത നിയന്ത്രങ്ങളുള്ള സമയത്ത് ആശുപത്രികളിലെത്തി ചികിത്സ തേടാൻ കഴിയാത്ത രോഗികളെ സഹായിക്കാൻ ഐ.എം.എ ടെലി-ഹെൽത്ത് സേവനം വഴി നിരവധി പേർക്ക് ആശ്വാസം പകർന്നിരുന്നു.
പുതിയ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ ഐ.എം.എ സേവന രംഗത്തുണ്ടാകുമെന്നും ഡോ. ഹാഷിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.