മക്ക: ഹജ്ജ് നിർവഹിക്കാനെത്തിയ തീർഥാടകർക്ക് സേവനങ്ങളുമായി പ്രവാസി വെൽഫെയർ വളൻറിയർമാർ മിനയിലും അറഫയിലും സജീവമായി. ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാസംഗമത്തിൽ കഠിന ചൂടിൽ പ്രയാസപ്പെട്ട ഹാജിമാർക്കും കൂട്ടം തെറ്റിയവർക്കും വളൻറിയർമാരുടെ സേവനം വലിയ ആശ്വാസമായി.മുസ്ദലിഫയിൽ രാപ്പാർത്ത ശേഷം ഹാജിമാർക്ക് തിരക്കേറിയ കർമങ്ങളുള്ള ഞായറാഴ്ച മിനായിൽ കൂടുതൽ വളൻറിയർ സേവനം ഉറപ്പാക്കുമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രവിശ്യ വളൻറിയർ വിങ് കോഓഡിനേറ്റർ ഒസാമ ഫറോക്ക്, നാഷനൽ കോഓഡിനേറ്റർ റഹീം ഒതുക്കുങ്ങല്‍ എന്നിവര്‍ അറിയിച്ചു. അറഫയില്‍ ഷാനവാസ് കോട്ടയം, അഡ്വ. ഫിറോസ്, ഒസാമ, റഹീം ഒതുക്കുങ്ങല്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.