റിയാദ്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി കണ്ടെത്തി അടച്ചുപൂട്ടി. ജിദ്ദ, അബഹ നഗരങ്ങളിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗോഡൗണുകൾക്കെതിരെയാണ് നടപടിയുണ്ടായത്. ഇവിടെനിന്ന് കാലഹരണപ്പെട്ട നിരവധി ഭക്ഷ്യോൽപന്നങ്ങൾ പിടികൂടി.
അബഹയിലെ ഗോഡൗണിൽനിന്ന് കാലാവധി കഴിഞ്ഞ ജ്യൂസുകൾ, ചോക്ലറ്റ്, പാൽ, ചോക്ലറ്റ് പൗഡർ, ധാന്യങ്ങൾ, കോൺഫ്ലേക്കുകൾ എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യോൽപന്നങ്ങൾ കണ്ടെത്തിയതായി അതോറിറ്റി പറഞ്ഞു. വിപണനത്തിന് മുമ്പ് ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ഒരു സ്ഥാപനത്തിന് കീഴിലെ ഗോഡൗണാണ് ജിദ്ദയിൽ പിടിയിലായത്.
അസീറിലെ കമ്പനിഗോഡൗണിൽനിന്ന് കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വാഹനത്തിൽ കയറ്റുന്നത് നിരീക്ഷിച്ചതായും വാഹനം ജിദ്ദയിലെ വെയർഹൗസിൽ എത്തുന്നതുവരെ പിന്തുടർന്നതായും അതോറിറ്റി പറഞ്ഞു. ഏകദേശം 5,600 കിലോ ഭക്ഷ്യവസ്തുക്കൾ പിടികൂടി. സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിച്ചതായും ഉൽപന്നങ്ങൾ നശിപ്പിച്ചതിനൊപ്പം കമ്പനിക്ക് മൂന്ന് ലക്ഷം റിയാൽ പിഴ ചുമത്തിയതായും അതോറിറ്റി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.