റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്സ്പോ 2030' തയാറെടുപ്പുകളെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബ്യൂറോ ഓഫ് ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി കെർകെന്റ്സെസുമായി ചർച്ച നടത്തി. ബുധനാഴ്ച റിയാദിൽ നടന്ന ചർച്ചയിൽ എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും ബി.െഎ.ഇ മേധാവിയുമായുള്ള ചർച്ചയിൽ കിരീടാവകാശി സംസാരിച്ചു. സഹമന്ത്രിയും റിയാദ് നഗര റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എൻജീനീയർ ഇബ്രാഹിം അൽസുൽത്താൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ അൽറുമയ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
‘മാറ്റത്തിന്റെ യുഗം: ദീർഘവീക്ഷണമുള്ള നാളെക്കായി ഒരുമിച്ച്’ എന്ന പ്രമേയത്തിന് കീഴിൽ 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെ യാണ് റിയാദ് എക്സ്പോ 2030. വിഷൻ 2030ന്റെ സമാപനത്തോടനുബന്ധിച്ചാണ് എക്സ്പോ ഇവന്റ് നടക്കുകയെന്ന് കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് പ്രദർശനം നടക്കുക. പങ്കെടുക്കുന്നവർക്കും ദശലക്ഷക്കണക്കിന് സന്ദർശകർക്കും അസാധാരണമായ ആഗോള അനുഭവം നൽകുക എന്നതാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്നതിലുടെ സൗദി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.