തബൂക്: ഗ്രീസ് വ്യോമസേന ഹെല്ലനിക് എയർഫോഴ്സിെൻറ എഫ് -16 യുദ്ധവിമാനങ്ങൾ തിങ്കളാഴ്ച സൗദിയിലെ വടക്കൻ മേഖലയായ തബൂക്ക് കിങ് ഫൈസൽ എയർബേസിൽ എത്തി. ഈ മാസം നടക്കുന്ന 'ഫാൽക്കൺ ഐ 2' അഭ്യാസപ്രകടനത്തിൽ ഈ വിമാനങ്ങൾ പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിെൻറ ഭാഗമായാണ് അഭ്യാസം നടക്കുന്നതെന്ന് കിങ് ഫൈസൽ എയർബേസ് കമാൻഡറും ഡ്രിൽ കമാൻഡറുമായ മേജർ ജനറൽ നാസർ ബിൻ സഈദ് അൽ ഖഹ്താനി പറഞ്ഞു. വായു സേനയുടെയും സാങ്കേതിക സംഘങ്ങളുടെയും കഴിവുകൾ വികസിപ്പിക്കാനും വിവിധ മേഖലകളിലെ അനുഭവങ്ങൾ പരസ്പരം കൈമാറാനും ലക്ഷ്യമിട്ടാണ് 'ഫാൽക്കൺ ഐ 2' അഭ്യാസപ്രകടനം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.